മമ്മൂട്ടി-ലാല്‍ ചിത്രങ്ങള്‍ക്ക് വെല്ലുവിളി

രഞ്ജിത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയും പൃഥ്വീരാജിനു പ്രതീക്ഷനല്‍കുന്ന ചിത്രമാണ്. ജൂലായ് 10ന് കോഴിക്കോട് ചിത്രീകരണം തുടങ്ങുന്ന ഇന്ത്യന്‍ റുപ്പി ഓണത്തിനുവരുമോ എന്ന് ഉറപ്പിയ്ക്കാന്‍ വയ്യ. വര്‍ണ്ണ ചിത്രബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്‌റര്‍
മരുമകനായിരിക്കും ദിലീപിന്റെ ഓണചിത്രം.
സനുഷ നായികയായെത്തുന്ന എന്നതോടൊപ്പം തമിഴ് നടന്‍ ഭാഗ്യരാജും മുഖ്യ വേഷത്തില്‍ മിസ്‌റര്‍ മരുമകന്റെ ഭാഗമാകുന്നു. പഴയ ഫോമിലേക്ക് തിരിച്ചുവന്ന ദിലീപിന്റെ മരുമകന്‍ പ്രേക്ഷകരില്‍ പ്രതീക്ഷ വളര്‍ത്തുന്നുണ്ട്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് ദിലീപ് ചിത്രം വന്‍ഭീഷണിയാവുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ജയരാജ് ജയറാം ടീമിന്റെ നായിക രാജ് ബാബുവിന്റെ ഉലകം ചുറ്റും വാലിബനും ചിത്രീകരണം
പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. ബ്‌ളാക്ക്&വൈറ്റ് കാലഘട്ടത്തിലെ ഗ്രേസി എന്ന നായികയുടെ കഥപറയുന്ന ജയരാജ് ചിത്രത്തില്‍ ഉര്‍വ്വശി ശാരദ വേഷമിടുന്നു. പത്മപ്രിയ ,മമ്ത മോഹന്‍ദാസ് എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു. ദീദി ദാമോദരന്‍ തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്
നായിക.
ജയസൂര്യയുടെ വാധ്യാര്‍, കുഞ്ചാക്കോബോബന്റെ ഡോക്ടര്‍ ലൗ, തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ അവസാനമിനുക്കുപണികളിലാണ്. സൂപ്പര്‍ സ്‌റാര്‍ ചിത്രങ്ങള്‍ ഓണത്തിനെത്തുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് മറ്റ് സിനിമകള്‍ അകലം പാലിക്കാനുള്ള സാധ്യത കൂടുതലാണ്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











