ലാലിന്റെ തന്ത്രം മമ്മൂട്ടി പയറ്റുന്നു

മള്‍ട്ടിസ്റ്റാര്‍ മൂവികളോടേറ്റ മമ്മൂട്ടി സിനിമകള്‍ക്ക് വന്‍തകര്‍ച്ചയാണ് ബോക്‌സ് ഓഫീസില്‍ നേരിട്ടത്. എന്നാല്‍ രണ്ടാം വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ കളിമാറുകയാണ്. ലാലിന്റെ അതേ തന്ത്രം പയറ്റുന്ന മമ്മൂട്ടി കൂട്ടുപിടിച്ചിരിയ്ക്കുന്നത് സുരേഷ് ഗോപിയേയാണ്.
പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന കിങ് ആന്റ് കമ്മീഷണര്‍ സെപ്തംബര്‍ ആദ്യവാരം പുറത്തിറങ്ങും. മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയിലുപരി ആ കഥാപാത്രങ്ങളാണ് സിനിമയുടെ പ്രത്യേകത. ജോസഫ് അലക്‌സ് ഐഎഎസും ഭരത്ചന്ദ്രന്‍ ഐപിഎസും, ഇവര്‍ വീണ്ടും വരുമ്പോള്‍ തിയറ്ററുകളില്‍ ഇളകിമറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷം ഷാജി കൈലാസ്,രണ്‍ജി പണിക്കര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. എന്റെ വലതു കൈതിരിച്ചു കിട്ടി എന്നാണ് ഷാജി കൈലാസ് രണ്‍ജി പണിക്കരുടെ വരവിനെ വിശേഷിപ്പിച്ചത്.
കിങ് ആന്റ് കമ്മീഷണറും മുന്‍ ചിത്രങ്ങളുടെ രണ്ടാം ഭാഗമല്ല മറിച്ച് കഥാപാത്രങ്ങള്‍ പുതിയ സാഹചര്യത്തില്‍ കണ്ടുമുട്ടുകയാണ്. ഒരന്വേഷണത്തിന്റെ ഭാഗമായ് .പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളും കഴിഞ്ഞ കാല കേരളീയ സാമൂഹ്യപരിസരവുമൊക്കെ രണ്‍ജി പണിക്കറുടെ തൂലികയില്‍ നിന്ന് പ്രതീക്ഷിക്കാം.ശക്തിയും പ്രതാപവും വീണ്ടെടുത്തുകൊണ്ടുള്ള ഷാജി കൈലാസിന്റെ ആക്ഷന്‍ മൂവി ഒരു സംഭവമായിരിക്കും എന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍.
സൂപ്പര്‍ സ്‌റാര്‍ സിനിമകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് വൈഡ് റിലീസിംഗില്‍ വിജയുടെ വേലായുധം ഓണത്തിന് എത്തുമെന്നും സൂചനകളുണ്ട്. അന്യഭാഷചിത്രങ്ങള്‍ക്ക് നല്ല അനുകൂല അവസ്ഥയാണ് കേരളത്തില്‍. അല്ലു അര്‍ജ്ജുന്റെ ബദ്രിനാഥ് പ്രേക്ഷകര്‍ തള്ളികളഞ്ഞെങ്കിലും വേലായുധം പ്രേക്ഷകരില്‍ നല്ല പ്രതീക്ഷ വളര്‍ത്തുന്നുണ്ട്. എന്തായാലും ഈ ഓണം താരങ്ങള്‍ക്കൊപ്പം ആഘോഷിയ്ക്കാന്‍ മലയാള പ്രേക്ഷകരും ഒരുങ്ങുകയാണ്. ബോക്‌സ് ഓഫീസിലെ അന്തിമവിജയം ആര്‍ക്കായിരിക്കും, കാത്തിരുന്ന് കാണുക തന്നെ.
ആദ്യപേജില്‍
ഓണം: താരയുദ്ധത്തിന് ഒരുങ്ങുക


Click it and Unblock the Notifications