»   » പൃഥ്വിയുടെ കല്യാണം പ്രിയാമണിയ്ക്ക് ആശ്വാസം

പൃഥ്വിയുടെ കല്യാണം പ്രിയാമണിയ്ക്ക് ആശ്വാസം

Posted By:
Subscribe to Filmibeat Malayalam
Priyamani
നടന്‍ പൃഥ്വിരാജ് ആരുമറിയാതെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് കോലാഹലമുണ്ടാക്കിയവര്‍ ചില്ലറയല്ല. കല്യാണക്കാര്യത്തില്‍ പൃഥ്വി കള്ളക്കളി കളിച്ചെന്നും പ്രേക്ഷകരെയും മാധ്യമങ്ങളെയും കബളിപ്പിച്ചെന്നും വേണ്ട എന്തെന്ന് പ്രശ്‌നങ്ങളാണ് പലരും ഉയര്‍ത്തിക്കാട്ടിയത്.

എന്നാല്‍ സിനിമാലോകം പൃഥ്വിയുടെ വിവാഹക്കാര്യം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വിവാഹശേഷം പൃഥ്വിയും കുടുംബവും ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് എല്ലാവരും ആ സന്തോഷം അറിയിക്കുകയും ചെയ്തു.

ചലച്ചിത്രലോകത്ത് പൃഥ്വിയ്ക്ക് നടിമാരും നടന്മാരുമായി നല്ല കുറേ സുഹൃത്തുകളുമുണ്ട്. അതിലൊരാളാണ് നടി പ്രിയാമണി. രണ്ടുപേരും പലചിത്രങ്ങളിലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇത്രയും തവണതന്നെ ഇവര്‍ ഗോസിപ്പ് കോളങ്ങളിലെ താരങ്ങളുമായിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടമല്ല പ്രിയാമണിയും പൃഥ്വിയും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നത്. രണ്ടുപേരും ഇക്കാര്യംപലവട്ടം നിഷേധിക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇപ്പോഴെങ്കിലും പൃഥ്വിരാജ് വിവാഹം ചെയ്തതിനാല്‍ പൃഥ്വിയുടെ പേരിലുള്ള ഗോസിപ്പില്‍ നിന്നും താന്‍ രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസത്തിലാണ് പ്രിയാമണി. ചലച്ചിത്രലോകത്തെ അവിവാഹിതരായ പുരുഷന്മാര്‍ വിവാഹം ചെയ്യുന്നത് നടിമാരെ സംബന്ധിച്ചിടത്തോളം നല്ലതാണെന്നും അവരെക്കുറിച്ചുണ്ടാകുന്ന ഗോസിപ്പുകള്‍ ഒരുപരിധിവരെ ഇതുകൊണ്ട് ഇല്ലാതാകുമെന്നും പ്രിയ പറയുന്നു.

പൃഥ്വിയുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകള്‍ ഞാന്‍ പലവട്ടം നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം സത്യമാണെന്ന് തെളിഞ്ഞു. എന്നും എപ്പോഴും ഞാന്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്- താരം പറയുന്നു.

ഹോ ഗോസിപ്പ് ശല്യം ഒഴിഞ്ഞല്ലോയെന്ന് സമാധാനിക്കുന്നതിനൊപ്പംതന്നെ പ്രിയാമണി പൃഥ്വിയ്ക്ക് സൗഭാഗ്യങ്ങള്‍ നിറഞ്ഞ ഒരു വിവാഹജീവിതം ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Priyamani is happy that Prithiviraj has tied the knot. For, the actor's marriage with television journalist Supriya Menon last week has put an end to rumours linking Priyamani with him

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam