»   » പൃഥ്വിരാജ് വിവാഹിതനായി

പൃഥ്വിരാജ് വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam
Prithviraj
ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നടന്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിയും ദില്ലി ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയാ മേനോനെന്റെ കഴുത്തിലാണ് പൃഥ്വി വരണ്മാല്യം ചാര്‍ത്തിയത്.

പാലക്കാട് തേന്‍കുറിശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിലായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേര്‍മാത്രമാണ് പങ്കെടുത്തതെന്നറിയുന്നു. ചടങ്ങില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തീരര്‍ത്തും ഒഴിവാക്കിയിരുന്നു. ക്യാമറകളും തിക്കുംതിരക്കും ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് വിവാഹം സ്വകാര്യചടങ്ങാക്കിമാറ്റിയതെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. എന്തായാലും അടുത്ത ദിവസങ്ങളിലായി ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ക്കായി പൃഥ്വി ഗംഭീരവിരുന്നൊരുക്കുമെന്നും അറിയുന്നു.

എന്നാല്‍ പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട്‌ വെച്ച്‌ നടക്കുമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. വധുവിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല.

ഒരു പത്രപ്രവര്‍ത്തകയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലങ്ങനെയൊരു പ്രണയമേ ഇല്ലെന്നായിരുന്നു നടന്റെ നിലപാട്. ഒരു മേനോന്‍ കുട്ടിയാണ് പൃഥ്വിയുടെ മനസ്സിലുള്ളതെന്നും വ്യക്തമായിരുന്നു. മുംബൈയിലുള്ള പ്രതീക്ഷാ മേനോനാണ് കക്ഷിയെന്നും വാര്‍ത്തകള്‍ വന്നു.

എന്നാലിപ്പോള്‍ പൃഥ്വിയുടെ വധുവായിരിക്കുന്നത് ബിബിസിയിലെ പത്രപ്രവര്‍ത്തകയായ ഒരു 'മേനോന്‍" തന്നെ. ജോലി ചെയ്യുന്ന സ്ഥലവും പേരിലെ ആദ്യ ഭാഗവും മാത്രമാണ് തെറ്റിയത്.

English summary
It was said that actor Prithviraj and Supriya Menon got married on 25th April 2011, Monday. But some report say that Prithviraj and Supriya Menon wedding date is fixed on 1st May 2011. So still there is no official version from the family regarding the marrige of Prithviraj and Supriya Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam