വിദ്യ മലയാളത്തിലേക്ക് തിരികെയെത്തുന്നു

മലയാളിയാണെങ്കിലും ഇതുവരെ ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിയ്ക്കാത്ത നടിയാണ് വിദ്യ ബാലന്‍. ആദ്യമായി ക്യാമറയ്ക്ക് മുമ്പിലെത്തിയത് ഒരു മലയാള സിനിമയ്ക്ക് വേണ്ടിയായിരുന്നെങ്കിലും ആ സിനിമയുടെ ഷൂട്ടിങ് സ്തംഭിച്ചത് വിദ്യയുടെ കരിയറിനെ തന്നെ കുഴപ്പത്തിലാക്കിയിരുന്നു.
മോഹന്‍ലാല്‍-ദിലീപ് ടീമിനെ ഒന്നിപ്പിച്ച് ലോഹിതദാസ് തുടങ്ങിവെയ്ക്കുകയും വിവാദങ്ങളില്‍ കുരുങ്ങി പാതിവഴിയ്ക്ക് നിന്നു പോയ ചക്രത്തിന് വേണ്ടിയായിരുന്നു വിദ്യ ആദ്യം മൂവി ക്യാമറയെ അഭിമുഖീകരിച്ചത്. പിന്നീട് ഹിന്ദിയിലേക്ക് നീങ്ങിയ വിദ്യ അവിടെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.
മലയാളത്തില്‍ നിന്ന് ഒട്ടേറെ സിനിമകളിലേക്ക് തനിയ്ക്ക് ക്ഷണം ലഭിയ്ക്കുന്നുണ്ടെന്നാണ് വിദ്യയുടെ വെളിപ്പെടുത്തല്‍. എത്ര തിരക്കുണ്ടെങ്കിലും അടുത്ത വര്‍ഷം ഉറപ്പായി ഒരു മലയാള ചിത്രത്തിലെങ്കിലും താന്‍ അഭിനയിക്കുമെന്നും വിദ്യ ഉറപ്പുപറയുന്നു.
ബിഗ് ബിയുടെ അമ്മയായും അഭിഷേക് ബച്ചന്റെ കാമുകിയായുമൊക്കെ 'പാ'യില്‍ വിദ്യ കാഴ്ചവെച്ച പക്വതയാര്‍ന്ന പ്രകടനം താരത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്തിരുന്നു. ആദ്യമായി നെഗ്റ്റീവ് റോള്‍ അവതരിപ്പിയ്ക്കുന്ന ഇഷ്‌കിയയാണ് വിദ്യയ്ക്ക് വന്‍പ്രതീക്ഷകള്‍ നല്‍കുന്ന മറ്റൊരു ചിത്രം


Click it and Unblock the Notifications











