കോമഡി ട്രാക്കില്‍ പൃഥ്വി-ദിലീപ് ഏറ്റുമുട്ടല്‍

ദീപു കരുണാകരന്റെ മൂന്നാമത്തെ ചിത്രമായ തേജാഭായി ആന്റ് ഫാമിലിയാണ് പൃഥ്വിയുടെ പുതിയ മുഖം പ്രേക്ഷകരുടെ മുന്നിലെത്തിയ്ക്കുന്നത്. രണ്ട് മുഖങ്ങളുള്ള അധോലോക നായകനായി പൃഥ്വി അഭിനയിക്കുന്ന തേജാഭായിയില്‍ അഖിലയാണ് നായിക.
ദിലീപിന്റെ കാര്യസ്ഥനിലൂടെ അരങ്ങേറ്റം കുറിച്ച അഖിലയുടെ രണ്ടാം ചിത്രമാണിത്. ക്രേസി ഗോപാലന് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗതി എന്നിങ്ങനെ കോമഡിതാരങ്ങളുടെ ഒരുനിര തന്നെയുണ്ട്.
ഏറ്റവും വിശ്വസ്തരായ സിബി ഉദയന്‍മാരുടെ തിരക്കഥയില്‍ സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മരുമകനുമായാണ് ദിലീപ് ഈ ഓണം ആഘോഷിയ്ക്കുന്നത്. ബാലതാരമായി തുടങ്ങിയ സനൂഷ ആദ്യമായി മലയാളത്തില്‍ നായികയാവുന്ന ചിത്രം കൂടിയാണ് മിസ്റ്റര്‍ മരുകന്‍. തമിഴില്‍ നിന്നെത്തുന്ന ഭാഗ്യരാജും ഖുശ്ബുവും ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ജയറാം-ബിജു മേനോന്‍ ടീമിനെ നായകരാക്കി ഡോക്ടര്‍ രാജ് ബാബു സംവിധാനം ചെയ്യുന്ന ഉലകം ചുറ്റും വാലിബന്‍, ബിജു അരൂക്കുറ്റി ഒരുക്കുന്ന കുഞ്ചാക്കോ ബോബന്റെ ഡോക്ടര്‍ ലൗ തുടങ്ങിയവയാണ് ഇത്തവണത്തെ ഓണം റിലീസ് പ്രതീക്ഷിയ്ക്കുന്ന മറ്റു സിനിമകള്‍.
അടുത്ത പേജില്‍
കിങും കമ്മീഷണറുമില്ലാതെ ഈ ഓണം


Click it and Unblock the Notifications