»   » കിങ് & കമ്മീഷണര്‍ ഓണത്തിനില്ല!

കിങ് & കമ്മീഷണര്‍ ഓണത്തിനില്ല!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/17-mollywood-onam-2011-lineup-2-aid0032.html">Next »</a></li></ul>
King And Commissioner
മോളിവുഡിലെ ഫയര്‍ബ്രാന്‍ഡുകളുടെ സംഗമമായ ദി കിങ് ആന്റ് ദി കമ്മീഷണര്‍ ഓണത്തിനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ അടിപൊളി സിനിമയില്ലെന്ന് ആരാധകര്‍ പരാതിപ്പെടുന്നതിനിടെയാണ് മമ്മൂട്ടി-സുരേഷ് ഗോപി സിനിമയും ഓണം സീസണ്‍ ഒഴിവാക്കുന്നത്.

വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന കിങ് ആന്റ് കമ്മീഷണര്‍ ഓണത്തിന് തിയറ്ററുകളിലെത്തിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുസരിച്ചുള്ളൊരു ഷെഡ്യൂളാണ് സിനിമയ്ക്കായി തയാറാക്കിയതും.

എന്നാല്‍ ഷാജി-രഞ്ജി, മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറെ നിര്‍ണായകമായ ഈ സിനിമ ധൃതിയില്‍ തട്ടിക്കൂട്ടേണ്ടെന്ന തീരുമാനത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ഏറെ സൂക്ഷ്മതയോടെ ആവശ്യത്തിന് സമയമെടുത്ത് സിനിമ പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്.

മമ്മൂട്ടി ഐപിഎസ് ഓഫീസര്‍ ജോസഫ് അലക്‌സും സുരേഷ ്‌ഗോപി കമ്മീഷണര്‍ ഭരത് ചന്ദ്രനുമായെത്തുന്ന സിനിമ ഓണത്തിന് തിയറ്ററുകളെ പ്രകമ്പനം കൊള്ളിയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. ഓണം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒക്‌ടോബറിലാണ് കിങ് ആന്റ് ദി കമ്മീഷണര്‍ ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

നാലോളം പ്രമുഖ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കുന്ന മോഹന്‍ലാലിന്റെ ഓണം റിലീസ് ബ്ലെസിയുടെ പ്രണയമാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ പ്രണയത്തില്‍ ലാലിന്റെ ഓണ്‍സ്‌ക്രീന്‍ സാന്നിധ്യം വളരെ കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ നേരിയ തോതില്‍ നിരാശപ്പെടുത്തുന്നിട്ടുണ്ട്. എന്നാലും മോഹന്‍ലാലിന് ഉജ്ജ്വല കഥാപാത്രങ്ങള്‍ സമ്മാനിച്ച ബ്ലെസി പ്രണയത്തിലൂടെ എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടുമെന്ന തോന്നലും ആരാധകര്‍ക്കിടയിലുണ്ട്.

എന്നാല്‍ ഇതൊന്നും ഈ ഓണത്തിന്റെ മാറ്റുകുറയ്ക്കുന്നില്ല, മമ്മൂട്ടിയ്ക്കും ലാലിനും ശേഷം മോളിവുഡിലെ നമ്പര്‍വണ്‍ സ്‌പോട്ടിനായി മത്സരിയ്ക്കുന്ന ദിലീപും പൃഥ്വിയും തമ്മിലുള്ള പോരാട്ടമായിരിക്കും ഈ ഓണത്തിന്റെ സവിശേഷത
അടുത്ത പേജില്‍
കോമഡി ട്രാക്കില്‍ പൃഥ്വിയും ദിലീപും ഏറ്റുമുട്ടുന്നു

<ul id="pagination-digg"><li class="next"><a href="/news/17-mollywood-onam-2011-lineup-2-aid0032.html">Next »</a></li></ul>
English summary
Much to the dismay of movie lovers, the release of the Mammootty-Suresh Gopi-starrer - ‘The King and the Commissioner’ - has been postponed to October this year. The film, which was actually scheduled as an Onam release, was expected to add ‘punch’ to the star war that the theatres will witness in the biggest festival season of Malayalam cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam