For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  |

  മലയാളികള്‍ക്ക് സുപരിചിതയുള്ള നടിയായി മാറിയിരിക്കുകയാണ് വൈഷ്ണവി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് എന്ന സീരിയയിലൂടെയാണ് വൈഷ്ണവി ആദ്യമായി അഭിനയിക്കുന്നത്. കുടുംബപശ്ചാതലത്തില്‍ വേറിട്ട കഥയുമായി എത്തുന്ന സീരിയല്‍ അതിവേഗമാണ് തംരഗമായത്. സീരിയലിലെ വൈഷ്ണവി അവതരിപ്പിക്കുന്ന കനക ദുര്‍ഗ എന്ന കഥാപാത്രത്തിനും നിറയെ പ്രശംസ ലഭിച്ചിരുന്നു.

  എന്തൊരു ക്യൂട്ട് ആണ്, മെഹ്റീൻ പിർസാഡയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  സീരിയല്‍ നടി എന്നതിലുപരി നടന്‍ സായ് കുമാറിന്റെ മകള്‍ എന്ന ലേബല്‍ കൂടി വൈഷ്ണവിയ്ക്ക് ഉണ്ട്. അഭിനയ രംഗത്തേക്ക് ചുവടുവെച്ചതിനെ കുറിച്ച് താരപുത്രി നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിനയിക്കുന്ന സീരിയലിനെ കുറിച്ചും ഭര്‍ത്താവ് സുജിത്ത് നല്‍കുന്ന വലിയ പിന്തുണയെ കുറിച്ചും മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് വൈഷ്ണവി.

  സത്യം പറഞ്ഞാല്‍ അഭിനയം എന്നത് ഞാന്‍ ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു. അത് വളരെ യാദൃശ്ചികമായി തന്നെ എന്നിലേക്ക് വന്ന് ചേര്‍ന്നതാണ്. എന്നാല്‍ സിനിമയോടുള്ള ഇഷ്ടവും താല്‍പര്യം പണ്ട് മുതലേ ഉണ്ടായിരുന്നു. സിനിമയെ കുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായം തന്നെയാണ്. പിന്നെ ഞാനൊക്കെ കണ്ട് വളര്‍ന്ന ഒരു പാറ്റേണല്ല ഇന്ന് സിനിമയ്ക്കുള്ളത്. മുന്‍പ് ഫാമിലി ബേസ്ഡായിട്ടുള്ള ഒരുപാട് സിനിമകള്‍ വന്നിരുന്നു. ഇപ്പോള്‍ പക്ഷേ, അത്തരം സിനിമകള്‍ തീരെ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇന്നത്തെ സിനിമയുടെ രീതിയും അവതരണവും ഒക്കെ ഞാന്‍ ഉള്‍കൊള്ളുന്നുണ്ട്.

  ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് ബഷീറിനെ പ്രണയിച്ചത്; ഞങ്ങൾ തമ്മിൽ വഴക്കില്ലെന്ന് മഷൂറയും സുഹാനയും

  സീ കേരളം ചാനലില്‍ വന്ന് കൊണ്ടിരിക്കുന്ന കയ്യെത്തും ദൂരത്താണ് എന്റെ ആദ്യത്തെ സീരിയല്‍. കനകദുര്‍ഗ്ഗ എന്ന് പേരുള്ള ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എങ്കിലും പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് കറസ്‌പോണ്‍സ് എനിക്ക് ലഭിക്കാറുണ്ട്. മോഡലിങ് ഒരു ആര്‍ട്ട് തന്നെയാണ്. അതിന്റേതായ സ്മാര്‍ട്ട്‌നസും ഒക്കെ വേണം. സത്യത്തില്‍ ഞാനിത് വരെ അങ്ങനെ മോഡലിങ്ങിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരവും സമയവും ഒക്കെ ഉണ്ടെങ്കില്‍ നോക്കാമെന്നുണ്ട്.

  മനസിൽ ബാക്കി വെച്ച ആഗ്രഹം ഉണ്ട്; 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നതെന്ന് അമ്പിളി ദേവി

  സിനിമയില്‍ നിന്നും എനിക്ക് ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ കമ്മിറ്റ് ചെയ്തിട്ടില്ല. കാരണം സീരിയല്‍ നന്നായി പോകുന്നതിനാല്‍ അതിലാണ് ശ്രദ്ധ. ഷെഡ്യൂള്‍ കുറച്ച് ടൈറ്റായി പോയി കൊണ്ടിരിക്കുന്നത് കൊണ്ടും കൂടിയാണ്. നല്ല പ്രോജക്ടും നല്ലൊരു വേഷവും വന്നാല്‍ തീര്‍ച്ചയായും സിനിമ ചെയ്യണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പാട്ടും ഡാന്‍സും പെയിന്റിഗും ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ ഇതെല്ലാം ഞാന്‍ ഇപ്പോള്‍ ചെയ്യാറുണ്ട്. പിന്നെ അഭിനയം എനിക്കിപ്പോള്‍ നല്ല ഇഷ്ടമായി വന്നിട്ടുണ്ട്. അതിലുപരി ഡബ്ബിംഗും.

  ലവ് മ്യാരേജ് ആയത് കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്; പേഴ്‌സണല്‍ സ്‌പേസ് കിട്ടാറുണ്ടെന്ന് സ്വാതി നിത്യാനന്ദ്

  എന്റെ വിവാഹം 2018 ജൂണ്‍ പതിനേഴിനായിരുന്നു. ഹസ്ബന്റിന്റെ പേര് സുജിത്ത് കുമാര്‍. ഞങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. സുജിത്ത് ദുബായില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. വിവാഹം കഴിഞ്ഞാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത് തന്നെ. സുജിത്തിന്റെ നല്ല സപ്പോര്‍ട്ടുണ്ട്.

  കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും വിളിക്കുന്നത് ഈശോ; എല്ലാവരുടേയും ആളെന്ന് ബിനീഷ് ബാസ്റ്റിന്‍

  Saikumar About His Better Half Bindu Panicker | FilmiBeat Malayalam

  തന്റെ ഓണാഘോഷത്തെ കുറിച്ചും വൈഷ്ണവി പറഞ്ഞിരുന്നു. എന്റെ വീടിന് അടുത്ത് ഒരു ഗ്രന്ഥശാലയുണ്ട്. ശ്രീവിലാസം ലൈബ്രറി. അവിടെ ഓണത്തിനോട് അനുബന്ധിച്ചുള്ള പല പരിപാടികളും നടക്കുമായിരുന്നു. പാട്ടും ഡാന്‍സും ഓട്ടമത്സരവും ഉറിയടിയും ഒക്കെ നടക്കും. നാല് ദിവസം ഓരോരോ പരിപാടികള്‍ ഉണ്ടാവും. സമാപന ദിവസം ഏതെങ്കിലും ഒരു പ്രമുഖ ട്രൂപ്പിന്റെ നാടകവും കാണും. ഇതെല്ലാം കണ്ടും കേട്ടുമുള്ള ഓണദിനങ്ങള്‍ ഇന്നലെ പോലെ എന്റെ മനസിലുണ്ടെന്ന് വൈഷ്ണവി പറയുന്നു.

  English summary
  Sai Kumar's Daughter Vaishnavi Opens Up About Her Debut Serial And Husband Sujith's Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X