ഇന്ന് അവൾ അവതാരകയും ഞാൻ നടനും ആയി, രഞ്ജിനി ഹരിദാസിനെ കുറിച്ച് കിഷോർ സത്യ

അഭിനേതാവ് അവതാരകൻ എന്നിങ്ങനെ മിനിസ്ക്രീനിൽ സജീവമാണ് കിഷോർ സത്യ സിനിമയിലും സജീവമാണ് താരം. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് നിലവിൽ താരം അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിഷോർ സത്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അവതാരകയായ രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദത്തെ കുറിച്ചാണ് കിഷോർ സത്യ പറയുന്നത്. ഏറെ നാളത്തിന് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്. കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ...

Kishore Satya-Ranjini Haridas

ഓണപ്പരിപാടിയുടെ ചിത്രീകരണ വേളയിലായിരുന്നു രഞ്ജിനിയെ കണ്ടുമുട്ടിയത്. രഞ്ജിനിക്കൊപ്പമുള്ള ഫോട്ടോയും കിഷോര്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് കിഷോറിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുപാട് നാളുകൾക്കു ശേഷമാണ് രഞ്ജിനിയെ ഇന്ന് വീണ്ടും കാണുന്നത്. ഏറ്റവും കൂടുതൽ ഫിലിം അവാർഡ് ഷോകൾ ഒന്നിച്ചു ചെയ്തിട്ടുള്ള ജോഡി ഞങ്ങൾ ആണെന്ന് തോന്നുന്നു. സ്റ്റേജിൽ എനിക്ക് ഏറ്റവും കംഫർ‍ട്ടബിൾ ആയ കോ ഹോസ്റ്റ് രഞ്ജിനി ആയിരുന്നു.

 കിഷോർ സത്യയുടെ വാക്കുകൾ

തിരിച്ചും അങ്ങിനെതന്നെ ആണെന്നാണ് എന്റെ വിശ്വാസം. കുറെ വർഷം മുമ്പ് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഹോസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല. ഒരുപക്ഷെ ഞങ്ങൾ മിസ്സ് ചെയ്യുന്ന ഒരു മൊമന്റ് അത് മാത്രമായിരിക്കും. പക്ഷെ ഇന്ന് അവൾ അവതാരകയും ഞാൻ നടനും ആയിരുന്നു. സൂര്യ ടീവി യുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഞങ്ങൾ ഇന്ന് വീണ്ടും കാണുന്നത്; കിഷോർ സത്യ കുറിച്ചു. ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് രഞ്ജിനിയുമായുള്ള സൗഹൃദത്തെ കുറിച്ച് നടൻ വാചാലനായത്.

പ്രേക്ഷകരുടെ കമന്റ്

നടന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പഠിക്കുന്ന സമയത്തൊക്കെ രഞ്ജിനി ഹരിദാസിനോട്‌ അസൂയ തോന്നിയിട്ടുണ്ട്. കിഷോർ സത്യയെ പോലെ ഗ്ലാമർ ഉള്ള ആളുടെ അടുത്ത് നിൽക്കാൻ പറ്റുന്നുണ്ടല്ലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്വതയൊക്കെ വന്നപ്പോൾ ആ ചിന്തയൊക്കെ അങ്ങ് മാറി. ഇപ്പോൾ രണ്ട് പേരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷമേയുള്ളൂ എന്ന കമന്റിന് രഞ്ജിനിക്കും നല്ല ഗ്ലാമറുണ്ടെന്നായിരുന്നു കിഷോർ സത്യ മറുപടിയായി കുറിച്ചു.

ബിഗ് ബോസ് താരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർസിംഗർ റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബിഗ് ബോസ് മലയാളം സീസൺ1 ലെ മത്സരാർഥിയായിരുന്നു രഞ്ജിനി ഹരിദാസ്. മികച്ച മത്സരാർഥിയായിരുന്നു രഞ്ജിനി. 100 ദിവസം പൂർത്തിയാക്കുമെന്ന് വിചാരിച്ച മത്സരാർഥിയായിരുന്നു രഞ്ജിനി. 63ാം ദിവസമാണ് താരം പുറത്ത് പോയത്. സാബു മോൻ ആയിരുന്നു സീസൺ 1 ലെ വിജയി. പേളി മാണി, ഷിയാസ് കരീം, ശ്രീനീഷ്, അരിസ്റ്റോ സുരേഷ് എന്നിവരായിരുന്നു സീസൺ 1 ലെ ടോപ്പ് ഫൈവ് മത്സരാർഥികൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X