For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ട്‌, നിങ്ങൾ ഒറ്റക്കല്ല, എംജി ശ്രീകുമാറിനോടും ലേഖയോടും ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പട്ട സംഗീത സംവിധായകനും ഇഷ്ട ഗായകനുമാണ് എംജി ശ്രീകുമാർ. തലമുറ വ്യത്യാസമില്ലാതെയാണ് എംജിയുടെ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അദ്ദേഹത്തിന്റെ പുതിയ പാട്ടുകൾക്കൊപ്പം പഴയ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. സൂപ്പർ താരങ്ങൾക്ക് വേണ്ടിയും യുവ താരങ്ങൾക്കും വേണ്ടിയും യുവതാരങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദങ്ങളിലൊന്നാണ് എംജി ശ്രീകുമാറിന്റേത്. മിനിസ്ക്രീനിലും സജീവമാണ്. അവതാരകനായും എംജി എത്തുന്നുണ്ട്.

  കീര്‍ത്തി സുരേഷിന്‌ കൂട്ട് ഇവനാണ്, നൈക്കിനൊപ്പമുളള പുത്തന്‍ ചിത്രങ്ങളുമായി നടി

  അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോഴെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലെന്ന്, ഗോപികയെ കണ്ടതിനെ കുറിച്ച് നിരഞ്ജൻ

  എംജി ശ്രീകുമാറിനെ പോലെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയ സജീവമാണ് ലേഖ. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. പാചക വീഡിയോയുമായി ലേഖ എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോകൾക്ക് ലഭിക്കുന്നത്. ഇപ്പോഴിത തങ്ങളുടെ ഓണം വിശേഷം പങ്കുവെയ്ക്കുകയാണ് ലേഖയും എംജിയും. യുട്യൂബ് ചാനലിലൂടെയാണ് ഓണം വിശേഷം ഷെയർ ചെയ്യുന്നത്. തങ്ങൾ രണ്ടാളും മാത്രമുള്ള ഓണമാണെന്നാണ് ലേഖ പറയുന്നത്.‌

  റിയൽ ലൈഫിലും അനിരുദ്ധ് ചേട്ടനാണ്, ആനന്ദുമായുള്ള ആത്മബന്ധത്തെ കുറിച്ച് കുടുംബവിളക്കിലെ ശീതൾ

  സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സദ്യയാണ് ലേഖ വിളമ്പിയിരിക്കുന്നത്. പച്ചക്കറി വിഭവങ്ങളായിരുന്നു ഇവരുടെ ഓണസദ്യയിലുളളത്. തോരൻ ഒഴിക സദ്യയുടെ മിക്ക വിഭവങ്ങളും ഉണ്ടായിരുന്നു. ഇന്നലെ മുതലുള്ള തയ്യാറെടപ്പാണെന്ന് എംജിയും ഭാര്യയുടെ സദ്യയെ കുറിച്ച് പറഞ്ഞു. എംജിയുടെ പ്രിയപ്പെട്ട പായസമായ പാലടയും ലേഖ തയ്യാറാക്കിയിരുന്നു. പ്രേക്ഷകർക്ക് വേണ്ടി ഒരു ഓണം സ്പെഷ്യൽ ഗാനവും എംജി ശ്രീകുമാർ ആലപിച്ചിരുന്നു.

  കൂടാതെ പ്രേക്ഷകരുടെ ഓണവിശേഷവും ലേഖ ചോദിക്കുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത് പോലെ തന്നെ മുന്നോട്ടും സന്തോഷമായി ഇരിക്കട്ടെ എന്നാണ് പ്രേക്ഷകർ അധികം പേരും പറയുന്നത്. കൂടാതെ ഇരുവരുടേയും പരസ്പരമുളള സ്നേഹത്തെ കുറിച്ചും ആരാധകർ വാചാലരവുന്നുണ്ട്.നിങ്ങൾ തമ്മിലുള്ള ആത്മാർത്ഥ സ്നേഹമാണ് എന്റെ മനസ്സ് നിറച്ചത്,ച്ചി സൂപ്പർ. രണ്ടാൾക്കും ആയുരാരോഗ്യ സൗഖ്യം നന്മകൾ,ചേച്ചിക്കും സാറിനും ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രർത്ഥിക്കുന്നു എന്നു ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുവാനും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ പങ്കാളികൾ തമ്മിലുള്ള ഐക്യം ഏറ്റവും വലിയ കാര്യമാണ്, ഏതൊരു ആഘോഷവും ആഘോഷിക്കാൻ നമ്മുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുക ഒരു ഭാഗ്യം തന്നെയാണ്, സദ്യയും സാറിന്റെ പാട്ടും വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചിക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു.. എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്ഡറുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  കൂടാതെ വീഡിയോയിൽ ലേഖ പറഞ്ഞ ഒരു വാക്ക് പ്രേക്ഷകരെ സങ്കടപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ ഓണവിശേഷം ചോദിക്കുന്നതിനോടൊപ്പം തങ്ങൾക്ക് ആരുമില്ലെന്നും അച്ഛനും അമ്മയുമില്ല. ഞങ്ങൾ മാത്രമാണ് എന്ന് ലേഖ പറഞ്ഞിരുന്നു. ഇത് പ്രേക്ഷകരെ സങ്കടത്തിലാക്കിയിരുന്നു. നിങ്ങൾ ഒറ്റയ്ക്ക് അല്ലായെന്നും ഞങ്ങൾ എല്ലാവരും ഉണ്ടെനനാണ് പ്രേക്ഷകർ പറയുന്നത്. ആരും ഇല്ല പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേര് ഉണ്ട്‌ പ്രാർത്ഥിക്കാം ചേച്ചി എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ചേച്ചി എല്ലാവരും കൂടെ ഉണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ്, ഒരിക്കലും നിങ്ങൾ ഒറ്റക്കല്ല, ആരും ഇല്ലന്ന് പറയല്ലേ. ഞങ്ങളൊക്കെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തില്ലല്ലോ കാര്യം. വീട്ടിലുള്ളവർ തമ്മിൽ ഒരുപാട് സ്നേഹം ഐക്ക്യം അതാണ് വേണ്ടത്. അതുണ്ടല്ലോ. ഈശ്വരൻ രണ്ടാളെയും അനുഗ്രഹിക്കട്ടെ. എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ തങ്ങളുടെ ഓണത്തെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്.

  ഭക്ഷണവും വീഡിയോയും സൂപ്പർ ആയിരുന്നു എന്നാൽ ഇല ഇട്ടത് തിരിഞ്ഞു പോയെന്നും ആരാധകർ രസകരമായി പറയുന്നുണ്ട്. കൂടാതെ ഇവരുടെ വസ്ത്രകരധാരണത്തെ കുറിച്ചും മികച്ച കമന്റുകളാണ് വരുന്നത്. നേരത്തെ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ കുട്ടികാലത്തെ ഓണത്തിനെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞിരുന്നു. ഓണത്തിന് അച്ഛന്റെ വീടായ ഹരിപ്പാട്ട് എല്ലാവരും ഒത്തുകൂടുമെന്നാണ് കിട്ടിക്കാലത്തെ ഓണത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് എംജി ശ്രീകുമാർ പറഞ്ഞത്.'' കുട്ടിക്കാലത്തെ ഓണമാണ് ഒരുപാട് ഗൃഹാതുരത്വം തരുന്നത് . അച്ഛന്‌റെ നാടായ ഹരിപ്പാടാണ് ഞങ്ങളെല്ലം കൂടികൊണ്ടിരുന്നത്. അമ്മയുടെ വീട് അമ്പലപ്പുഴയാണ്.എന്‌റെ രണ്ടാം വയസിലാണ് തിരുവനന്തപുരത്ത് വന്നത്. ഓണം സമയത്ത് എല്ലാവരും കൂടെ ഹരിപ്പാട് കൂടുമായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഉണ്ടാകും. കളിക്കൂട്ടുകാരായി അന്ന് കുറെ പടകളുണ്ട്. പൂപ്പറിക്കാന്‍ പോയതും പൂക്കളം ഇട്ടതുമൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു എന്നും താരം പറയുന്നു.

  Recommended Video

  John Brittas about why Mammootty not get Padma Bhushan

  വീഡിയോ;കടപ്പാട്,ലേഖ എംജി ശ്രീകുമാർ യുട്യൂബ് ചാനൽ

  Read more about: mg sreekumar onam ഓണം
  English summary
  Here's How Mg Sreekumar And Wife Lekha Celebrated Onam 2021, Netizens Response Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X