For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും മമ്മൂട്ടിയും വിദേശത്ത്, മഞ്ജു 'മുംബൈ'യിൽ, താരങ്ങളുടെ ഓണം...

  |

  താരങ്ങളുടെ ഓണത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് വല്ലാത്ത താൽപര്യമാണ്. ഓണവിശേഷം ആരാഞ്ഞ് കൊണ്ട് ആരാധകർ രംഗത്ത് എത്താറുണ്ട്. പ്രേക്ഷകരുടെ താൽപര്യം കണക്കിലെടുത്ത് താരങ്ങളും തങ്ങളുടെ ഓണവിശേഷവും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്. സൂപ്പർ താരങ്ങളുടെ ഓണം പ്രേക്ഷകരുടെ ഇടയിൽവലിയ ചർച്ചയാവാറുണ്ട്. ഇക്കുറി താരങ്ങളുടെ ഓണം വിദേശത്താണ്. ദുബായിലാണ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഓണം. ഗോൾഡൻ വിസ വാങ്ങാനായി താരങ്ങൾ ദുബായിലേയ്ക്ക് പോയിട്ടുണ്ട്.

  ഓണം ഫോട്ടോഷൂട്ടില്‍ അതിസുന്ദരിയായി കല്യാണി, ചിത്രങ്ങള്‍ കാണാം

  കഴിഞ്ഞ ദിവസമാണ് താരങ്ങൾ ദുബായിലേയ്ക്ക് പോയത്. മമ്മൂട്ടി കൊച്ചിയിൽ നിന്ന് പുലർച്ചെയും മോഹൻലാൽ ഹൈദരബാദിൽ നിന്ന് രാത്രിയിലുമാണ് ദുബായിലേയ്ക്ക് പുറപ്പെട്ടത്. താരരാജാക്കന്മാർക്ക് 10 വർഷം കാലാവധിയുള്ള വിസയാണ് യുഎഇ സർക്കാർ സമ്മാനിക്കുന്നത്. യുഎഇ ഗോൾഡ് വിസ ലഭിക്കുന്ന ആദ്യത്തെ മലയാളി സിനിമാ താരങ്ങളാണിവർ.

  ജനങ്ങളെ ഊറ്റിയെടുക്കുന്ന പോലീസ് താരങ്ങളെ കാണുമ്പോൾ ആഹാ | FilmiBeat Malayalam

  ബ്രോ ഡാഡിയുടെ ലൊക്കേഷനിൽ നിന്നാണ് മോഹൻലാൽ ദുബായിലേയ്ക്ക് പോയിരിക്കുന്നത്. ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കും. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൊവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. മമ്മൂട്ടിക്ക് നാല് ദിവസത്തെ ഷൂട്ടിംഗ് ആണ് അവശേഷിക്കുന്നത്. നവാഗത സംവിധായിക രതീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ സെറ്റിൽ ജോയിൻ ചെയ്തിട്ടുണ്ട്.

  കുടുംബത്തോടൊപ്പമാണ് ഇക്കുറി ദിലീപിന്റെ ഓണം. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥാനാണ് നടന്റെ പുറത്ത് വരാനുള്ള ഏറ്റവും പുതിയ ചിത്രം. തിയേറ്റർ റിലീസായിട്ടാകും ചിത്രമെത്തുക എന്നാണ് സൂചന. '' കേശു തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. എനിക്ക് കിട്ടിയ നല്ല കഥാപാത്രമാണ് 76 കാരനായ കേശു. ഉർവശി ചേച്ചിയോടൊപ്പമുള്ള കോമ്പിനേഷൻ. എല്ലാവരും നല്ലത് പോലെ അഭിനയിച്ചതായി നടൻ കേരളകൗമുദിയോട് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ദിലീപ് പാടിയ നാരങ്ങാ മിഠായി എന്ന ഗാനം പുറത്തു വന്നിരുന്നു. ടോപ് സിംഗറിലെ കുട്ടികളും ദിലീപും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

  മുംബൈയിലാണ് മഞ്ജു വാര്യരുടെ ഇത്തവണത്തെ ഓണം മഞ്ജുവിന്റെ ബോളിവുഡ് ചിത്രം ഉടൻ ആരംഭിക്കുമെന്നാണ സൂചന. ചിത്രത്തിൽ മാധവനാണ് നായകൻ. യുവതാരങ്ങളായ ദുൽഖർ, പൃഥ്വിരാജ്, ഫഹദ് എന്നിവരുടെ ഇത്തവണത്തെ ഓണം ഹൈദരാബാദിലാണ്. ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് പീര്യഡ് ഡ്രാമയുടെ സെറ്റിലാണ് ദുൽഖർ സൽമാൻ. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലാണ് നടക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നുമുണ്ട്. അല്ലു അർജുൻ ചിത്രമായ പുഷ്പയുടെ സെറ്റിലാണ് ഫഹദ് ഫാസിൽ . വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രണ്ട് ഭാഗമായിട്ടാണ ചിത്രം എത്തുന്നത്.

  കുടുംബത്തോടൊപ്പം എറണാകുളത്തെ ഫ്ലാറ്റിലാണ് ആസിഫ് അലിയുടെ ഓണം. കേരളകൗമുദിയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.'' കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് എറണാകുളത്ത ഫ്ലാറ്റിൽ ഉഗ്രൻ സദ്യ പ്ലാൻ ചെയ്തിട്ടുണ്ടുണ്ടെന്നും ആസിഫ് അലിയെ ഉദ്ധരിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നുണ്ട് . ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവിൽ നടൻ അഭിനയിക്കുന്നത്. പൃഥ്വിരാജ ചിത്രമായ 'കാപ്പ'യിലും നടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  കടപ്പാട്; കേരളകൗമുദി ഓൺലൈൻ

  English summary
  Mohanlal And Mammootty celebrate their Onam In Dubai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X