For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിനിസ്ക്രീനിലേയ്ക്ക് മുകേഷിന്റെ തിരിച്ചു വരവ്, പ്രമുഖ ചാനൽ കൈവിട്ടപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

  |

  അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു നടനും കൊല്ലം എംൽഎയുമായ മുകേഷിന്റേത്. നടന്റേയും നർത്തകി മേതിൽ ദേവികയുടേയും വിവാഹമോചനം വാർത്ത വലിയ ചർച്ചയായിരുന്നു. ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയായിരുന്നു ഇതു സംബന്ധമായ വാർത്ത ആദ്യമായി പുറത്ത് വിട്ടത്. ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് പിന്നാലെ പ്രതികരണവുമായി മേതിൽ ദേവിക രംഗത്ത് എത്തിയിരുന്നു. പ്രചരിച്ച വാർത്ത ശരിവയ്ക്കുകയായിരുന്നു ദേവിക. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

  നടി ലെനയുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

  അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

  മുകേഷിനെതിരെ വിമർശനം ശക്തമായപ്പോൾ നടനെ പിന്തുണച്ച് ദേവിക രംഗത്ത് എത്തിയിരുന്നു. ''വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞു''. വിവാഹമോചന വാർത്ത നടന്റെ ഇമേജിനെ ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് മിനിസ്ക്രീനിൻ നിന്നുള്ള അവസരങ്ങൾ നടന് നഷ്ടപ്പെട്ടിരുന്നു. പ്രമുഖ ചാനൽ ഷോയിൽ നിന്ന് നടനെ ഒഴിവാക്കിയതായും വാർത്ത പ്രചരിച്ചിരുന്നു.

  ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുകേഷിനെ കുറിച്ചുള്ള വാർത്തയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനിൽ എത്തുകയാണ്. 'മഴവിൽ മനോരമ' സംപ്രേക്ഷണം ചെയ്യുന്ന' ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' എന്ന പരിപാടിയിലാണ് നടൻ അതിഥിയായി എത്തുന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ഓണം സ്പെഷ്യൽ എപ്പിസോഡിലായിരുക്കും മുകേഷ് എത്തുകയെന്നാണ് സൂചന. അതേസമയം നേരത്തെ ഈ പരിപാടിയിൽ മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രെമോ വീഡിയോ പുറത്തു വന്നിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പുറത്ത് വരുന്നത്. ബിഗ് ബോസ് താരം സാബു മോൻ, മഞ്ജു പിള്ള, നസീർ സംക്രാന്തി എന്നിവരാണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി'യിലെ വിധി കർത്താക്കൾ.

  മേതിൽദേവികയുമായുള്ള വിവാഹമോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഒരു പ്രമുഖ ചാനൽ പരിപാടിയിൽ നിന്ന് നടനെ ഒഴിവാക്കിയതായും റിപ്പോർട്ട് പ്രചരിച്ചിരുന്നു. നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്തതിന് ശേഷമാണ് മുകേഷിനെ ഷോയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം മുകേഷ് തന്നെ ചാനലുമായുളള കരാർ ഒഴിവാക്കിയതാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ് സ്ക്രീനിൽ മാത്രമല്ല ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്.

  കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത 'മ കോമഡി മാമങ്കത്തിൽ' മുകേഷ് ഒഴികെ എല്ലാ തരങ്ങളും പങ്കെടുത്തിരുന്നു ദിലീപ്, സുരേഷ് ഗോപി, ഹരശ്രീ അശോകൻ, കലാഭവൻ ഷാജോൺ തുടങ്ങിയവർ പങ്കെടുത്ത ഈ പരിപാടി വൻ വിജയമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ദിലീപ് മിനിസ്ക്രിനിലെത്തിയത്. സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.

  മിനിസ്ക്രീനീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. താരം അവതരിപ്പിച്ച ബഡായി ബംഗ്ലാവ് വൻ വിജയമായിരുന്നു. മുകേഷിനോടൊപ്പം രമേഷ് പിഷാരടി, ആര്യ, ധർമ്മജൻ എന്നിവരും ഷോയിലുണ്ടായിരുന്നു. ബഡായി ബംഗ്ലാവിന്റെ രണ്ട് ഭാഗങ്ങൾ ഏഷ്യനെറ്റ് ഒരുക്കിയിരുന്നു. നടൻ കൊല്ലം എംഎൽഎ ആയതിന് ശേഷം തിരിക്ക് വർധിച്ചതിനെ തുടർന്നാണ് പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. ഷോ വലിയ വിജയമായിരുന്നിട്ടും മുകേഷിന് പകരക്കാരനായി മറ്റൊരു താരത്തെ വെച്ച കൊണ്ട് പരിപാടി നടത്തിയിരുന്നില്ല. ഇപ്പോഴും ബഡായി ബംഗ്ലാവ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

  Recommended Video

  Methil Devika confirms & opens up on her divorce with Mukesh

  ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മുകേഷ് 2013 ൽ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് നടി സരിതയുമായുള്ള ബന്ധം നിയമപരമായി വേർപിരിയുന്നത്. ''വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബന്ധം വേർപിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാഹമോചന ഹർജി നൽകിയത് തന്റെ ഭാഗത്ത് നിന്നാണ്. വേർപിരിയാനുളള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമാണെന്നും. സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നു ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു''. അതേസമയം മുകേഷും ദേവികയുമായുള്ള വിവാഹമോചനത്തെ കുറിച്ച് സരിത പ്രതികരിച്ചിട്ടില്ല. ''വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു''.

  Read more about: mukesh onam ഓണം
  English summary
  Onam 2021: Mukesh Will Be A Special Guest For Mazhavil Manorama New Reality Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X