For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ദിലീപിന്റെ വക ഉഗ്രൻ ഓണസമ്മാനം, 'മ' കോമഡി മാമാങ്കവുമായി താരം

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദിലീപ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരനാണ് നടൻ. ജനപ്രിയനായകൻ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിലീപ്. സി ഐഡി മൂസയും പാണ്ടിപ്പടയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ടെലിവിഷനിൽ ഇപ്പോഴും ഈ ചിത്രങ്ങൾക്ക് മികച്ച കാഴ്ചക്കാരുണ്ട്.

  ഫഹദിന് പിറന്നാള്‍ സര്‍പ്രൈസുമായി അല്ലു അര്‍ജുനും ടീമും, ട്രെന്‍ഡിംഗായി പുഷ്പ കാരക്ടര്‍ പോസ്റ്റര്‍

  മിമിക്രിയിലൂടെയാണ് ദിലീപ് സിനിമയിൽ എത്തുന്നത്. ദിലീപിന്റെ പഴയ സ്കിറ്റുകളും ഹാസ്യ പരിപാടികളുമെല്ലാം സോഷ്യൽ മീഡിയയിലും മിനിസ്ക്രിനിലുമെല്ലാം ഇന്നും ചർച്ചാ വിഷയമാണ്. സിനിമയിൽ സജീവമായതോടെ സ്റ്റേജ് ഷോകളിൽ നിന്ന് താരം മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കാനായി താരം മിനിസ്ക്രീനിൽ എത്തുകയാണ്.

   Dileep

  ഓണം സ്പെഷ്യൽ പരിപാടിയായ 'മ' കോമഡി മാമാങ്കം എന്ന് പരിപാടിയിലുടെയാണ് ജനപ്രിയനായകൻ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നത്. ദിലീപ് മാത്രമല്ല, നടനോടൊപ്പം വൻ താരനിരാണ് പരിപാടിയിൽ അണിനിരക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഷോയിൽ എത്തുന്നത്. ഓഗസ്റ്റ് 14, 15 തീയതികളിലാണ് ഏഷ്യനെറ്റിൽ 'മ' കോമഡി മാമാങ്കം സംപ്രേക്ഷണം ചെയ്യുന്നത്. പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിലുള്ള ഷോ കളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. ദിലീപിന്റെ തിരിച്ചു വരവായിരിക്കും ഈ ഷോയെന്നാണ് പ്രെമേ വീഡിയോ നൽകുന്ന സൂചന. മിനിസ്ക്രീനലേയ്ക്കുള്ള നടന്റെ തിരിച്ചു വരവ് പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. പരിപാടിയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

  തമിഴ് ചെമ്പരത്തി സീരിയൽ താരം വിവാഹിതയാകുന്നു, ഷബാനയോടുള്ള പ്രണയം പരസ്യമാക്കി നടൻ....

  2019 ലാണ് ദിലീപിന്റെ ചിത്രം പുറത്ത് വരുന്നത്. ജാക്ക് ആൻഡ് ഡാനിയേൽ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. കേശു ഈ വീടിന്റെ നാഥൻ, പ്രൊഫസർ ഡിങ്കൻ,ഖലാസി, പറക്കും പാപ്പൻ, സിഐഡി മൂസ2, ഈ പറക്കും തളിക 2, വാളയാർ പരമശിവൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ദിലീപ് ചിത്രങ്ങൾ. കേശു ഈ വീടിന്റെ നാഥൻ,പ്രൊഫസർ ഡിങ്കൻ എന്നിവയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

  സിനിമയിലെ 50 വർഷങ്ങളെ കുറിച്ച് ഒരിക്കൽ കൂടി ചിന്തിച്ച് മമ്മൂട്ടി, പുതിയ ചിത്രം വൈറലാകുന്നു

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല ദിലീപ്. ഫാൻസ് പേജുകളിലൂടെയാണ് ദിലീപിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പുറത്ത് വരുന്നത്. കാവ്യയും സമൂഹമാധ്യമങ്ങളിൽ സജീവമല്ല. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. കാവ്യയും ദിലീപും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും മകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യാണ്. ചിത്രങ്ങളും തന്റെ വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരപുത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രം വൈറലായിരുന്നു. സാരി ഗെറ്റപ്പിലുള്ള ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഈ അടുത്ത കാലത്തായിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്. ചിത്രങ്ങളോടൊപ്പം നൃത്ത വീഡിയോയും താരപുത്രി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ സജീവമാകുന്നതിന് മുൻപ് തന്നെ താരപുത്രിയുടെ ടിക് ടോക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.ലോക്ക് ഡൗൺ കാലത്തായിരുന്നു മീനാക്ഷിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. അച്ഛൻ ദിലീപിന്റെ രസകരമായ സിനിമ ഡലോഗായിരുന്നു താരപുത്രി അവതരിപ്പിച്ച് കയ്യടി നേടിയത്. നിവലിൽ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

  Read more about: dileep onam ഓണം
  English summary
  Dileep Onam pragram Ma Comedy Mamangam, Latest video went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X