For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒത്തിരി സ്വപ്നങ്ങളുമായി വന്ന ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്, ഓണവില്ലിനെ കുറിച്ച് മണിക്കുട്ടന്‍

  |

  ബിഗ് ബോസ് മലയാളത്തിന്‌റെ മൂന്നാം പതിപ്പ് വലിയ വിജയമായി മാറിയിരുന്നു. മുന്‍ സീസണുകള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷക
  സ്വീകാര്യതയാണ് ഇത്തവണ ഷോയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചത് പോലെ മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിന്നറായത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി. സായി വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ റംസാന്‍, അനൂപ് തുടങ്ങിയവരാണ് ടോപ്പ് ഫൈവില്‍ ഇടംപിടിച്ച മറ്റ് മല്‍സരാര്‍ത്ഥികള്‍. ഇത്തവണ എല്ലാവര്‍ക്കും അവാര്‍ഡുകള്‍ നല്‍കിയാണ് ബിഗ് ബോസിന്‌റെ ഫിനാലെ നടന്നത്.

  biggboss

  ഓരോ മല്‍സരാര്‍ത്ഥികള്‍ക്കും പലതരത്തിലുളള പുരസ്‌കാരങ്ങള്‍ ഷോയില്‍ ലഭിച്ചു. ഡാന്‍സും കോമഡി സ്‌കിറ്റുകളുമൊക്കെയായി വര്‍ണാഭമായ ഒരു ഫിനാലെ എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്തത്‌. അതേസമയം മല്‍സരാര്‍ത്ഥികളുടെ പരിപാടികള്‍ ഫിനാലെയില്‍ ഉണ്ടായിരുന്നില്ല. ഫിനാലെ വേദിയിലേക്ക് ഒരു പാട്ടിനൊപ്പം ഡാന്‍സ് കളിച്ച് മല്‍സരാര്‍ത്ഥികള്‍ എത്തിയത് മാത്രമാണ് കാണിച്ചത്. അവരുടെ പെര്‍ഫോമന്‍സുകള്‍ ഓണപരിപാടിയില്‍ ഉണ്ടാവുമെന്നാണ് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നത്.

  കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് താരങ്ങള്‍ എല്ലാം എത്തുന്ന ഓണവില്ല് ബിഗ് ബോസ് മാമാങ്കം എഷ്യാനെറ്റില്‍ വരികയാണ്. തിരുവോണ ദിനത്തിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം സിനിമാ താരങ്ങളും പിന്നണി ഗായകരുമെല്ലാം പരിപാടിയില്‍ എത്തുന്നുണ്ട്. ഓണവില്ല് ബിഗ് ബോസ് മാമാങ്കം എന്ന പേരിട്ട ഷോയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  ഓണവില്ലിന്‌റെ ഒരു പ്രൊമോയില്‍ മണിക്കുട്ടനും ഋതു മന്ത്രയും പരിപാടിയെ കുറിച്ച് പറയുന്നതായി കാണിക്കുന്നുണ്ട്. 'ഇത്തവണ ഓണം ആഘോഷിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടാവും. ബിഗ് ബോസ് സീസണ്‍ 3 മല്‍സരാര്‍ത്ഥികള്‍. ഒത്തിരി സ്വപ്‌നങ്ങളുമായി വന്ന ഞങ്ങള്‍ വീണ്ടും ഓണവില്ലില്‍ ഒന്നിക്കുകയാണ്. തിരുവോണ ദിവസത്തില്‍ ഓണവില്ല് കാണാന്‍ മറക്കരുത്. ഓണവില്ല് ബിഗ് ബോസ് മാമാങ്കം വരുന്നു എന്നാണ് പ്രൊമോയില്‍ മണിക്കുട്ടനും ഋതുവും പറയുന്നത്.

  അതേസമയം ബിഗ് ബോസ് കണ്‍ടസ്റ്റന്‍സിന്‌റെ പ്രോഗ്രാമുകളെല്ലാം ഓണത്തിനായി മാറ്റിവെക്കുകയായിരുന്നു ചാനല്‍. ഇത്തവണ നിരവധി പെര്‍ഫോമന്‍സുകളാണ് ഓണവില്ല് പരിപാടിയില്‍ ഉണ്ടാവുക. കോമഡി സ്‌കിറ്റുകളുമായി സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, രമ്യ, ടിനി ടോം, കലാഭവന്‍ പ്രചോദ് തുടങ്ങിയവര്‍ എത്തുന്നുണ്ട്. അതുപോലെ നടി ദുര്‍ഗ കൃഷ്ണയുടെ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടാവുമെന്ന് പ്രൊമോയില്‍ കാണിക്കുന്നു.

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  മലയാളത്തിന്‌റെ വാനമ്പാടി കെഎസ് ചിത്രയും പാട്ടുമായി എത്തുന്നുണ്ട്. ചിത്ര ചേച്ചിയെ മോഹന്‍ലാല്‍ ആദരിക്കുന്നതായും വീഡിയോയിലുണ്ട്. ഗായികയെ ലാലേട്ടന്‍ പൊന്നാട അണിയിക്കുന്നതായിട്ടാണ് പ്രൊമോയില്‍ കാണിക്കുന്നത്. ചിത്ര ചേച്ചിയ്‌ക്കൊപ്പം ഗായകന്‍ ഉണ്ണി മേനോനും പാട്ടുമായി എത്തുന്നു. അതുപോലെ ബിഗ് ബോസ് 3 റണ്ണറപ്പായ സായി വിഷ്ണു ബൈക്കില്‍ വരുന്നതും കാണിക്കുന്നു. ഡാന്‍സുമായി രമ്യ, മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, റംസാന്‍, സന്ധ്യാ മനോജ്, അനു സിത്താര തുടങ്ങിയവരും എത്തുന്നുണ്ട്.

  കൂടാതെ ലക്ഷ്മി ജയന്‌റെ പാട്ട്, ആര്യയും ധര്‍മ്മജനും അവതരിപ്പിക്കുന്ന സ്കിറ്റ്, സൂര്യയുടെ ഡാന്‍സ്, ഫിറോസ് സജ്നയുടെ കോമ്പോ ഡാന്‍സ് എന്നിവയും ഉണ്ടാവും. ഓണവില്ലില്‍ വാശിയോടെയുളള ഒരു വടംവലിയും, ഒരു ടോക്ക് ഷോയും ഉണ്ടാവുമെന്നുളള സൂചനകളും പ്രൊമോ വീഡിയോ തരുന്നു. അതേസമയം ഫിനാലെ സമയത്താണ് ഓണവില്ലിന്‌റെ ഷൂട്ടിംഗ് നടന്നത്. ഓണപരിപാടി ചിത്രീകരിച്ച ശേഷം ഫിനാലെ എപ്പിസോഡ് ഷൂട്ട് ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ വെച്ചാണ് ഷൂട്ടിംഗ് നടന്നത്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഞങ്ങള്‍ക്ക് അവളെ പഴയത് പോലെ തിരിച്ചുകിട്ടി, അമൃതയുടെ പിറന്നാള്‍ ചിത്രങ്ങളുമായി അഭിരാമി സുരേഷ്‌

  English summary
  bigg boss malayalam season 3 contestants onavillu program promo goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X