»   » അവാര്‍ഡ് കിട്ടാന്‍ പുറം ചൊറിയണം: ശ്വേത മേനോന്‍

അവാര്‍ഡ് കിട്ടാന്‍ പുറം ചൊറിയണം: ശ്വേത മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Swetha menon
ചലച്ചിത്രരംഗത്ത് അവാര്‍ഡ് കിട്ടണമെങ്കില്‍ ആരുടെയങ്കിലുമൊക്കെ പുറം ചൊറിയേണ്ട അവസ്ഥയാണെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ നടി ശ്വേത മേനോന്‍.

പുറം ചൊറിയല്‍ നന്നായി നടത്തുന്നവര്‍ക്കായിരിക്കും അവാര്‍ഡ്. ഇപ്പോഴത്തെ ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ സന്തോഷിക്കുന്നവരുണ്ടാകില്ല, വിഡ്ഢികളുടെ അവാര്‍ഡാണിത്- ശ്വേത പറഞ്ഞു.

ദുബയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേഴനത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേത. മലയാളത്തിലെ നല്ല പടങ്ങള്‍ പലതും ദേശീയ അവാര്‍ഡിനായി അയച്ചില്ലെന്നാണു വായിച്ചറിയാനായത്. അതുകൊണ്ടുതന്നെ നല്ല ചില അവാര്‍ഡുകളും നമുക്കു കൈമോശം വന്നു.

കുട്ടിസ്രാങ്കിനെങ്കിലും ഇത്രയും പുരസ്‌കാരങ്ങള്‍ കിട്ടിയതില്‍ ആശ്വസിക്കാം. അല്ലെങ്കില്‍ ഇതു പൂര്‍ണമായും ഹിന്ദി-ബംഗാള്‍ അവാര്‍ഡ് ആയി മാറുമായിരുന്നു.

മികച്ച നടിക്കുള്ള അവാര്‍ഡിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. സംസ്ഥാന അവാര്‍ഡ് തന്നെ ഏറ്റവും സന്തോഷം പകരുന്നതാണ്- ശ്വേത പറഞ്ഞു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam