»   » മമ്മൂട്ടി മികച്ച നടന്‍;നടി ശ്വേതാ മേനോന്‍

മമ്മൂട്ടി മികച്ച നടന്‍;നടി ശ്വേതാ മേനോന്‍

Posted By:
Subscribe to Filmibeat Malayalam
തിരുവനന്തപുരം: 2009ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും ശ്വേതാ മേനോന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യമാണ് 2009 ലെ മികച്ച സിനിമ. കേരളവര്‍മ്മ പഴശ്ശിരാജയുടെ സംവിധായകനായ ഹരിഹരന്‍ മികച്ച സംവിധായകനായും ചിത്രത്തിന്റെ തിരക്കഥയ്ക്ക് എംടി വാസുദേവന്‍ നായര്‍ക്കും പുരസ്‌കാരം ലഭിച്ചു. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി. മോഹന്‍ലാല്‍ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രം മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. രാമാനം ഉള്‍പ്പെടെയുള്ള വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. ജൂറി ചെയര്‍പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ ആര്‍ മോഹനന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മറ്റു പുരസ്‌ക്കാരങ്ങള്‍  

ഗായകന്‍-യേശുദാസ് (മധ്യവേനല്‍)
ഗായിക-ശ്രേയ ഗോഷ്വാല്‍ (ബനാറസ്)
സംഗീതസംവിധായകന്‍മോഹന്‍സിതാര (സൂഫി പറഞ്ഞ കഥ)
ഗാനരചയിതാവ്-‌റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ)
ഛായാഗ്രഹണംകെജി ജയന്‍ (സൂഫി പറഞ്ഞ കഥ)
ഹാസ്യതാരംസുരാജ് വെഞ്ഞാറമ്മൂട (ഇവര്‍ വിവാഹിതരായാല്‍)
നവാഗതസംവിധായകന്‍-പി സുകുമാര്‍ (സ്വ.ലേ.)
എഡിറ്റിങ്-ശ്രീകര്‍ പ്രസാദ് (പഴശിരാജ)
കഥാകൃത്ത്-ശശി പരവൂര്‍ (കടാക്ഷം)
ബാലതാരം-ബേബി നിവേദിത(ഭ്രമരം)
മേക്കപ്പ്-രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം)
വസ്ത്രാലങ്കാരം-നടരാജന്‍ (പഴശിരാജ)
കലാസംവിധാനം-മുത്തുരാജ് (പഴശിരാജ)
ശബ്ദലേഖനംഎന്‍ ഹരികുമാര്‍ (പത്താംനിലയിലെ തീവണ്ടി)
ലാബ് ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ)
പശ്ചാത്തലസംഗീതം-രാഹുല്‍രാജ്ഋതു
സിനിമാലേഖനം-പി എസ് രാധാകൃഷ്ണന്‍, കെ പി ജയകുമാര്‍
സിനിമാഗ്രന്ഥം- ജി പി രാമചന്ദ്രന്‍
ഡോക്യുമെന്ററി-എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര)
കുട്ടികളുടെ ചിത്രം-കേശു (ശിവന്‍)
ശാസ്ത്രീയസംഗീതപ്രാധാന്യമുള്ള ഗാനം-മേഘതീര്‍ത്ഥം (ശരത്)
നൃത്തസംവിധാനം വിനീഷ്‌കുമാര്‍ (സാഗര്‍ ഏലിയാസ് ജാക്കി)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-ഷോബി തിലകന്‍ എടച്ചേന കുങ്കന്‍(പഴശിരാജ)

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam