ആസിഫ് അലിയ്ക്ക് തലക്കനമേറുന്നു!

മലയാളത്തില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ചെയ്ത ടികെ.രാജീവ്കുമാര്‍ എന്ന മുതിര്‍ന്ന സംവിധായകന്‍ നിരന്തരം വിളിച്ചിട്ടും ആസിഫ് ഫോണെടുത്തില്ലത്രേ.ഇക്കാര്യമറിഞ്ഞ് ജിഎസ് വിജയന്‍ ആസിഫിനെ വിളിച്ചത്രെ.. അയാള്‍ ഡേറ്റിനുവേണ്ടിയാവും വിളിക്കുന്നത് ഞാന്‍ തിരക്കിലാണ് എന്റെ പക്കല്‍ അയാള്‍ക്ക് കൊടുക്കാന്‍ ഡേറ്റില്ല.. ആസിഫിന്റെ എടുത്തടിച്ചുള്ള മറുപടി കേട്ട ജിഎസ് ഒന്ന് ഞെട്ടിയെങ്കിലും ടികെ യെ അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞുവത്രെ.
അയാളിങ്ങോട്ട് വിളിക്കട്ടെയെന്ന് ആസിഫ് പറഞ്ഞെന്ന റിഞ്ഞ് രാജീവ് കുമാര്‍ വിളിച്ചപ്പോള്‍ തിരക്കഥ കൊണ്ട് വരൂ വായിച്ച് ഇഷ്ടപ്പെട്ടാല്‍ ഡേറ്റ് തരാമെന്നൊക്കെയായിരുന്നു മറുപടിയത്രേ...കാര്യങ്ങള്‍ ഇവിടം വരെയൊക്കെഎത്തി എന്നാണ് കേള്‍വി. കമലഹാസനെ വരെ നായകനാക്കി സിനിമ ചെയ്ത ടി.കെ. രാജീവ് കുമാറിന് ആസിഫ് അലിയെ കാസ്റ്റ് ചെയ്യാന്‍ ഈ വിധം പരിഹാസ്യനാകേണ്ടി വന്നാല്‍ എന്താവും അവസ്ഥ.
നല്ലൊരു നടനായിട്ടും വ്യക്തിജീവിതത്തിലെ ചില പെരുമാറ്റങ്ങള്‍ മൂലം പൃഥ്വിരാജ് നേരിടുന്ന വെല്ലുവിളികള്‍ ആസിഫ് അലിയെപ്പോലുള്ളവര്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പൃഥ്വിരാജപ്പന്‍ എന്ന യൂട്യൂബ് വീഡിയോയുടെ സ്ഥാനത്ത് ആസിഫ് അലിയപ്പനെന്ന വീഡിയോ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല.
ഒരു മഴയത്ത് മുളപൊട്ടുന്ന വിത്തിന് ഉയരാന്‍ ഉത്സാഹം കാണും. എന്നാല്‍ കടുത്തവെയിലിനെ ചെറുക്കാനുള്ള ത്രാണി ഉണ്ടാവില്ല. ഒരു മമ്മൂട്ടിയോ, മോഹന്‍ലാലോ ഇനി മലയാളത്തില്‍ ഉണ്ടാവില്ല മറിച്ച് നൂറ് ആസിഫലിമാര്‍ കാണുമെന്ന് യൂത്തിന്റെ പ്രതിനിധി മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പഠിക്കട്ടെ.
ആദ്യപേജില്‍
ആസിഫ് അലി മെഗാസ്റ്റാര്‍ പദവിയിലേക്കോ?


Click it and Unblock the Notifications