»   » സൈബര്‍ ലോകത്ത് പൃഥ്വിയ്ക്ക് വീണ്ടും പാര !!

സൈബര്‍ ലോകത്ത് പൃഥ്വിയ്ക്ക് വീണ്ടും പാര !!

Posted By:
Subscribe to Filmibeat Malayalam
Prithviraj
യുവനടന്‍ പൃഥ്വിരാജിന് അസൂയക്കാര്‍ ഏറുകയാണോ, അതല്ല ആരാധനകൊണ്ടാണോ ഇത്തരം പ്രശ്‌നങ്ങള്‍. പൃഥ്വിയ്‌ക്കെതിരെ സൈബര്‍ ലോകത്ത് നടക്കുന്ന നീക്കങ്ങള്‍ പുതിയതല്ല. തല്ലിക്കൊന്നുവെന്നുള്ള മെയിലും, കളിയാക്കിക്കൊണ്ടുള്ള എസ്എംഎസുകളും എന്നുവേണ്ട പലതരത്തിലാണ് ഇന്റര്‍നെറ്റില്‍ പൃഥ്വവാര്‍ത്തയാവുന്നത്. ഇത് അസൂയകൊണ്ട് ആളുകള്‍ ചെയ്യുന്നതാണോ, ആരാധന കൊണ്ട് ചെയ്യുന്നതാണോയെന്ന് ചെയ്യുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളു.

പൃഥ്വിയ്‌ക്കെതിരെയുള്ള ഇമെയിലിനെക്കുറിച്ച് സൈബര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ യൂട്യൂബില്‍ പൃഥ്വിനായകനായൊരു വീഡിയോ പ്രചാരം നേടുകയാണ്. അടുത്തിടെ ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് പൃഥ്വിയെയും ഭാര്യ സുപ്രിയയെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഈ വീഡിയോ എഡിറ്റ് ചെയ്ത് പലചലച്ചിത്രങ്ങളുടെ ഭാഗങ്ങള്‍ കയറ്റി ഒരു ചെറിയ ചലച്ചിത്രം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്.

പൃഥ്വിരാജപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും ചിരിച്ച് മണ്ണുകപ്പുമെന്നത് വേറെ കാര്യം. എല്ലാ ചോദ്യത്തിനും താന്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുമെന്ന പൃഥ്വിയുടെ ഷോട്ടില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ വരുന്നത് മോഹന്‍ലാലാണ് തന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ലാല്‍ പൃഥ്വിയോട് ആവശ്യപ്പെടുകയാണ്.

പിന്നീട് വരുന്നത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു നടന്‍ പൃഥ്വിയാണെന്ന ഭാര്യ സുപ്രിയയുടെ കമന്റാണ്.

ആരാണ് മറ്റ് നായകര്‍ക്കൊന്നും ഇംഗ്ലീഷ് അറിയില്ല എന്ന് നിന്നോട് പറഞ്ഞത്? എന്ന് സുപ്രിയയെ ചോദ്യം ചെയ്യുന്നത് സാക്ഷാല്‍ മമ്മൂട്ടി. തുടര്‍ന്ന് ലാലും, കമലഹാസനും സൂര്യയും അജിത്തും എല്ലാം കിടിലന്‍ ഇംഗ്ലൂഷ് പറയുന്നതിന്റെ ക്ലിപ്പുകള്‍ വരുന്നു

മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, കമലാഹാസന്‍, സൂര്യ, അജിത് എന്നീ നായക നടന്മാര്‍ മണിമണിപോലെ ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ ക്ലിപ്പുകള്‍ തുടര്‍ന്ന് സീനില്‍ നിറയുന്നു. ഇത്തരത്തില്‍ അവസാനം വരെ ചിരിക്കാനുള്ള വക വീഡിയോയിലുണ്ട്.

ബച്ചുവിവേക് എന്ന യൂസര്‍ ജൂണ്‍ 18നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇയാള്‍ തന്നെയാണോ ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് എന്നകാര്യം വ്യക്തമല്ല. എന്തായാലും ഈ വീഡിയോയുടെ ലിങ്ക് ഇപ്പോള്‍ മെയിലുകളായും മറ്റും പ്രചരിക്കുന്നുണ്ട്.

English summary
Cyber world is aiming young star Prithviraj drastically. After the defamatory mail now somebody edited the vedio of his interview on Asianet channel with John Brittas, and uploaded it on YouTube,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam