ഗണപതിയില്‍ മമ്മൂട്ടി ആനമുതലാളിയാവുന്നു

നേരത്തെ അക്കു അക്ബറിന് വേണ്ടി റെജി തന്നെ എഴുതിയ 'താപ്പാന' എന്ന തിരക്കഥ ഗണപതിയായി രൂപാന്തരം പ്രാപിച്ചതെന്നാണ് സൂചന.തിരക്കഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ തുടര്‍ന്ന് അക്കു അക്ബര്‍ താപ്പാന എന്ന പ്രൊജക്ട് ഉപേക്ഷിച്ചിരുന്നു. ഇക്കഥ തന്നെയാണ് വിഎം വിനു ഗണപതി എന്ന പേരില്‍ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താപ്പാനയില്‍ ജയറാമിന്റെ ഉടമസ്ഥയിലുള്ള ആനയെ ഷൂട്ടിങിന് ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു.
നര്‍മ്മത്തിന്റെ അകമ്പടിയോടെയുള്ള ഒരു കുടുംബചിത്രമാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട് ആന മുതലാളിയെന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് ആനകളുള്ള ഒരു മുതലാളിയാണെന്ന് വിചാരിയ്ക്കരുത്. വെറും ഒരാന മാത്രമുള്ള എന്നാല്‍ നൂറ് ആനകളുടെ ഉടമയെന്ന പോലെ ഗമ കാണിയ്ക്കുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടി അവതരിപ്പിയ്ക്കുക.
ഓംകാര്‍ നെടുമ്പുള്ളി ടീമിന്റെ ബാനറില്‍ കലാനായരാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രദീപാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതമൊരുക്കുന്നു. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.


Click it and Unblock the Notifications











