»   » അക്കു അക്‌ബറിന്റെ താപ്പാനയില്‍ മമ്മൂട്ടി

അക്കു അക്‌ബറിന്റെ താപ്പാനയില്‍ മമ്മൂട്ടി

Subscribe to Filmibeat Malayalam
Mammootty
ജയറാമും ഗോപികയും നായികാനായകന്മാരായ വെറുതെ ഒരു ഭാര്യ എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്‌തനായ പുതുമുഖ സംവിധായകന്‍ അക്കു അക്‌ബറിന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു.

താപ്പാന എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു ആനക്കാരന്റെ വേഷത്തിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌. ചിത്രത്തില്‍ ജയറാമിന്റെ ആനയായ കണ്ണനെയാണ്‌ മമ്മൂട്ടിയുടെ ആനയാകാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌.

ഈയിടെ ഗജരാജപ്പട്ടം നേടിയ കണ്ണന്‍ മമ്മൂട്ടി നായകനായ രാപ്പകല്‍ എന്ന ചിത്രത്തിലും ഉണ്ടായിരുന്നു. വളരെ ശാന്ത സ്വഭാവക്കാരനായ കണ്ണന്‍ ഇതിനകം 33 ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. താപ്പാന ആനകള്‍ക്കും ആനക്കഥയ്‌ക്കും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുമെന്നാണ്‌ സൂചന. റെജി നായരാണ്‌ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്‌.

2009ല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന വന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കും താപ്പാന. 2008ല്‍ മമ്മൂട്ടിയ്‌ക്ക്‌ വന്‍ വിജയങ്ങള്‍ സമ്മാനിച്ച രൗദ്രം, അണ്ണന്‍ തമ്പി, ട്വന്റി20 എന്നീ ചിത്രങ്ങളുടേതുപോലെ താപ്പാന 2009ലെ വന്‍ വിജയങ്ങളിലൊന്നായി മാറുമെന്നാണ്‌ അണിയറക്കാരുടെ പ്രതീക്ഷ.

വെറുതെ ഒരു ഭാര്യ അക്കു അക്‌ബറിന്‌ നേടിക്കൊടുത്ത പ്രശസ്‌തി ചില്ലറയല്ല. കരിയറില്‍ ആകെ പരാജയപ്പെട്ടുനില്‍ക്കുകയായിരുന്ന ജയറാമിനെ അക്ഷരാര്‍ത്ഥത്തില്‍ വീണ്ടും ചലച്ചിത്രലോകത്ത്‌ സജീവമാക്കിയതിന്റെ ക്രഡിറ്റ്‌ വെറുതെ ഒരു ഭാര്യയ്‌ക്കുതന്നെയാണ്‌.

ജീവിതത്തിലെ സാധാരണ പ്രശ്‌നങ്ങളും സമകാലീന സംഭവങ്ങളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കോര്‍ത്തിണക്കിയതാണ്‌ വെറുതെ ഒരു ഭാര്യയുടെ പ്രധാന പ്ലസ്‌ പോയിന്റ്‌ ആയത്‌.

പുതുമുഖ സംവിധായകര്‍ക്ക്‌ മടിയില്ലാതെ ഡേറ്റ്‌ നല്‍കി വിജയങ്ങള്‍ സൃഷ്ടിക്കുകയെന്ന മമ്മൂട്ടിയുടെ പുതിയ പോളിസി താപ്പാനയിലും വിജയിയ്‌ക്കുമോയെന്നാണ്‌ ആരാധകര്‍ ഉറ്റുനോക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam