twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2.0 കേരളത്തിലെത്താന്‍ ആവശ്യപ്പെടുന്നത് റെക്കോര്‍ഡ് തുക, ആര് ഏറ്റെടുക്കും ഈ വെല്ലുവിളി?

    |

    Recommended Video

    2.0 റിലീസിന് ഒരുങ്ങുകയാണ് | filmibeat Malayalam

    രജനികാന്ത് ശങ്കര്‍ ടീമിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 റിലീസിന് ഒരുങ്ങുകയാണ്. ഈ നവംബറില്‍ ദീപാവലി അവധിക്ക് പിന്നാലെ ചിത്രം തിയറ്ററിലെത്തി. ആദ്യം പ്രഖ്യാപിച്ചതില്‍ നിന്നും ഒരു വര്‍ഷത്തോളം വൈകിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശങ്കര്‍-രജനി കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പ്രിറിലീസിംഗ് റെക്കോര്‍ഡുകളുടെ പേരില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നാനൂറ് കോടി രൂപ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.

    <strong>സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും" title="സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും"ഫണ്ണി ഖാൻ"! ദുൽക്കറിന്റെ കാർവാനോപ്പം എത്തിയ ചിത്രം - റിവ്യൂ" />സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും"ഫണ്ണി ഖാൻ"! ദുൽക്കറിന്റെ കാർവാനോപ്പം എത്തിയ ചിത്രം - റിവ്യൂ

    രജനികാന്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രം ഒരേസമയം പ്രദര്‍ശനത്തിന് എത്തും. എന്നാല്‍ കേരള വിതരണവാകാശം ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ല. ഏറെ പ്രതീക്ഷകളുള്ള ഈ ചിത്രത്തിനായി 20 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ഒരു അന്യഭാഷ ചിത്രം വിതരണാവകാശമായി ആവശ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. വിജയ് ചിത്രം മെര്‍സല്‍ മാത്രമാണ് കേരളത്തില്‍ 20 കോടി ഗ്രോസ് കളക്ഷന്‍ നേടിയിട്ടുള്ള ഏക ചത്രം എന്നചതും ശ്രദ്ധേയമാണ്. ഏഴ് കോടി രൂപയ്ക്കായിരുന്നു മെര്‍സല്‍ കേരളത്തില്‍ വിതരണത്തിനെടുത്തത്.

    2.0


    കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയിട്ടുള്ള രജനികാന്ത് ചിത്രം കബാലിയാണ്. മാക്‌സ് ലാബ് വിതരണത്തിനെത്തിച്ച ചിത്രം സ്വന്താമാക്കിയിത് 16 കോടി രൂപയായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രജനി ചിത്രം കാല കേരള ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചുമില്ല. 2.0 ഇത്രയും ഉയര്‍ന്ന തുകയ്ക്ക് കേരളത്തില്‍ വിതരണത്തിന് എത്തിക്കാന്‍ ആരും തയാറായില്ലെങ്കിലും മിനി സ്റ്റുഡിയോസ് ചിത്രം വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാല കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് മിനി സ്റ്റുഡിയോസാണ്.

    കേരളത്തില്‍ ആരാധകരുള്ള തമിഴ് സംവിധായകന്‍ ശങ്കറിന്റെ ഐ ആണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന കേരള ഗ്രോസ് ചിത്രം. ജയമോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ്കുമാറാണ്. എമി ജാക്‌സണ്‍ ആണ് നായിക.

    English summary
    2.0 point o asking huge price for kerala distribution
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X