»   » ശ്രീനിവാസന്റെ ഭാര്യയായി സുഹാസിനി

ശ്രീനിവാസന്റെ ഭാര്യയായി സുഹാസിനി

Subscribe to Filmibeat Malayalam
Suhasini
ശ്രീനിവാസനും, വിനീത്‌ ശ്രീനിവാസനും അച്ഛനും മകനുമായി അഭിനയിക്കുന്ന മകന്റെ അച്ഛന്‍ എന്ന ചിത്രത്തില്‍ പ്രശസ്‌തനടി സുഹാസിനി അഭിനയിക്കുന്നു.

ശ്രീനിവാസന്റെ ഭാര്യാവേഷത്തിലാണ്‌ സുഹാസിനി എത്തുന്നത്‌. ഒരു മധ്യവര്‍ഗകുടുംബത്തില്‍ നടക്കുന്ന കഥയാണ്‌ സംവിധായകന്‍ വിഎം വിനു ഒരുക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ശ്രീനിവാസന്‍ എന്ന വളരെ കര്‍ക്കശക്കാരനായ ഒരച്ഛനെ അവതരിപ്പിക്കുമ്പോള്‍ താന്തോന്നിയായ മകന്റെ വേഷമാണ്‌ വിനീതിന്‌. ഇവര്‍ക്കിടയില്‍ പൊറുതിമുട്ടുന്ന അമ്മയുടെ വേഷമാണ്‌ സുഹാസിനിയ്‌ക്ക്‌.

പാലക്കാടിനടുത്തുള്ള ഒലവക്കോട്ട്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ പുരോഗമിക്കുകയാണ്‌. ഹാസന്യനടന്‍ ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ ഒരു കപടസ്വാമിയുടെ വേഷം ചെയ്യുന്നുണ്ട്‌. ഇവരെക്കൂടാതെ തിലകന്‍, ജനാര്‍ദ്ദനന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

മലയാളത്തില്‍ ടിവി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലാണ്‌ സുഹാസിനി അവസാനമായി അഭിനയിച്ചത്‌. സംവിധാനം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി തെലങ്ക്‌ സൂപ്പര്‍താരം ചിരഞ്‌ജീവിയുടെ പ്രജാരാജ്യം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നത്‌ വാര്‍ത്തയായിരുന്നു.

ഭര്‍ത്താവും പ്രമുഖ സംവിധായകനുമായ മണിരത്‌നം ഒരുക്കുന്ന ബിഗ്‌ബജറ്റ്‌ ചിത്രമായ രാവണയിലും സുഹാസിനി അഭിനയിക്കുന്നുണ്ട്‌. മണി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ടെങ്കിലും അഭിനയത്തില്‍ പ്രതിഭ തെളിയിച്ച സുഹാസിനി ഒറ്റ മണിച്ചിത്രത്തിലും അഭിനയിച്ചിട്ടില്ല. സുഹാസിനി അഭിനയിക്കുന്ന ആദ്യത്തെ മണിരത്‌നം ചിത്രമാണ് രാവണ‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam