twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണം കൈപ്പിടിയിലൊതുക്കാന്‍ മമ്മൂട്ടിയും ലാലും

    By Ajith Babu
    |

    Mohanlal-Mammootty
    മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന കാഴ്ചകള്‍ക്ക പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊണ്ടുംകൊടുത്തും മുന്നേറുന്ന ഈ താരങ്ങള്‍ മലയാള സിനിമയുടെ നെടുംതൂണുകളായി മാറിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിയ്ക്കുന്നു. എന്നാലിന്നും താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശം നുരഞ്ഞുപൊന്തും.

    ഏറ്റവുമൊടുവില്‍ 2011ലെ ഓണത്തിന് മമ്മൂട്ടി-ലാല്‍ സിനിമകള്‍ തിയറ്ററുകളിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ലാലിന്റെ പതിവ് മാനറിസങ്ങളില്ലാത്ത പ്രണയവും മമ്മൂട്ടിയുടെ കന്നഡ ചിത്രമായ ശിക്കാറിന്റെ മലയാളം പതിപ്പുമാണ് ഓണത്തിനുണ്ടാവുക എന്നറിഞ്ഞതോടെ ആരാധകരുടെ ആവേശം പാതി തണുത്തു.

    എന്നാല്‍ ഈ ഓണത്തിന് തിരശ്ശീലയ്ക്ക് പിന്നില്‍ ഒരു മമ്മൂട്ടി-ലാല്‍ പോരാട്ടം നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. താരങ്ങളുടെ സിനിമകള്‍ നേരിട്ടല്ല, ഇവര്‍ വിതരണം ചെയ്യുന്ന സിനിമകളാണ് ഓണവിപണി പിടിയ്ക്കാന്‍ മത്സരിയ്ക്കുന്നത്.

    മോളിവുഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് നടക്കുന്ന സീസണ്‍ സ്വന്തമാക്കാനാണ് മമ്മൂട്ടിയും ലാലും അവരവരുടെ വിതരണക്കമ്പനികളുമായി രംഗത്തെത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടുന്നത്, ഇത് മറ്റൊരു കൗതുകം.

    അടുത്ത പേജില്‍

    ചാക്കോച്ചനെ  മുന്‍നിര്‍ത്തി മമ്മൂട്ടി-ലാല്‍ മത്സരംചാക്കോച്ചനെ മുന്‍നിര്‍ത്തി മമ്മൂട്ടി-ലാല്‍ മത്സരം

    English summary
    Mammootty through his distribution company Play House has informed Kerala theatres that his company will distribute Joshiy's Sevens as festival movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X