ചാക്കോച്ചനെ മുന്‍നിര്‍ത്തി മമ്മൂട്ടി-ലാല്‍ മത്സരം

By Ajith Babu

Sevens-DrLOve
മോഹന്‍ലാലിന്റെ കൊമേഴ്‌സ്യല്‍ സിനിമകള്‍ ഓണം സീസണില്‍ നിന്ന് പിന്‍മാറിയത് തിയറ്ററര്‍ ഉടമകളെ ചെറുതായൊന്നുമല്ല നിരാശപ്പെടുത്തിയത്. കാസനോവയിലൂടെ ഓണത്തിന് നാല് കാശുണ്ടാക്കാമെന്ന് മനക്കോട്ട കെട്ടിയ തിയറ്റര്‍ ഉടമകള്‍ ഒരുപാട് പേരുണ്ടായിരുന്നു. ഇതിന്റെ റിലീസ് കിട്ടാനായി ഒരു മത്സരം തന്നെ ഉണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി കാസനോവ പിന്‍വാങ്ങിയത് തിയറ്റര്‍ ഉടമകളെ നിരാശരാക്കി.

ഒടുവില്‍ അസംതൃപ്തരായ തിയറ്റര്‍ ഉടമകള്‍ക്ക് സമാശ്വാസ സമ്മാനവുമായി ലാലിന്റെ വിതരണക്കമ്പനി തന്നെ രംഗത്തെത്തി. ഓണത്തിന് കുഞ്ചാക്കോ ബോബന്‍ നായകനായ ഡോ. ലവ് തരാമെന്നാണ് മാക്‌സ് ലാബ് തിയറ്റര്‍ ഉടമകള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.

നവാഗതനായ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഹലോയുടെ നിര്‍മാതാവായ ജോയ് ശക്തികുളങ്ങരയാണ് ഡോ ലവ്വിന്റെ നിര്‍മാതാവ്.

കാസനോവയുടെ പിന്‍മാറ്റത്തിന് ശേഷം ഓണത്തിന്റെ താരപ്പകിട്ട് തീര്‍ത്തും ഇല്ലാതാക്കിക്കൊണ്ടാണ്് മമ്മൂട്ടി-സുരേഷ് ഗോപി ടീമിന്റെ കിങ് ആന്റ് കമ്മീഷണറും റിലീസ് മാറ്റിയത്. ആഗസ്റ്റ് 31ന് ചാര്‍ട്ട് ചെയ്ത ചിത്രം ഒരു മാസം കൂടി വൈകുമെന്നതറിഞ്ഞതോടെ മമ്മൂട്ടി ആരാധകരും തിയറ്റര്‍ ഉടമകളും നിരാശരായി.

എന്നാല്‍ ഓണക്കച്ചവടം കൈവിടാന്‍ തയാറല്ലാത്ത മമ്മൂട്ടിയുടെ പ്ലേഹൗസ് യുവനിരയെ അണിനിരത്തി സംവിധായകന്‍ ജോഷി ഒരുക്കുന്ന സെവന്‍സ് വിതരണം ചെയ്യാന്‍തീരുമാനിച്ചു കഴിഞ്ഞു. കിങ് ആന്റ് കമ്മീഷണര്‍ റിലീസ് തീരുമാനിച്ചിരുന്ന അതേ ദിനത്തില്‍ തന്നെയാണ് പ്ലേഹൗസ് സെവന്‍സ് റിലീസ് ചെയ്യുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി മുതിര്‍ന്ന സംവിധായകനായ ജോഷി ഒരുക്കുന്ന ചിത്രം മലബാറിലെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈം ത്രില്ലറാണ്

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ സിനിമയിലേയും പ്രധാന താരം. ആസിഫ് അലി, രഞ്ജിത് മേനോന്‍, നിവീന്‍ പോള്‍, ഫഹദ് ഫാസില്‍ കുട്ടു തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ നാദിയാ മൊയ്തുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സിനിമയുടെ കച്ചവടരംഗത്ത് മമ്മൂട്ടിയും ലാലും ഏറ്റുമുട്ടുന്ന രസകരമായ കാഴ്ചയ്ക്കാണ് ഈ ഓണം സാക്ഷ്യം വഹിയ്ക്കാനൊരുങ്ങുന്നത്. രണ്ട് പേരും അവരുടെ സിനിമകളും ജയിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

മുന്‍പേജില്‍
അണിയറയില്‍ മമ്മൂട്ടി-ലാല്‍ പോരാട്ടം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X