»   »  രഞ്ജിനി ഹരിദാസിനോട് ശാസ്തമംഗലത്തിന് അസൂയയോ?

രഞ്ജിനി ഹരിദാസിനോട് ശാസ്തമംഗലത്തിന് അസൂയയോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/21-ranjini-haridas-shasthamangalam-2-aid0166.html">Next »</a></li></ul>
Ranjini Haridas
ലോകം മുഴുവനുമുള്ള മലയാളികളുടെ ഹരമാണിപ്പോള്‍ രഞ്ജിനി ഹരിദാസ്. ടി.വി ചാനല്‍ പരിപാടികള്‍ പുതുമകൊണ്ടും വൈവിധ്യം കൊണ്ടുമൊക്കെ ഹിറ്റാവാറുണ്ട്, എന്നാല്‍ അവതാരകയുടെ പെര്‍ഫോമന്‍സുകൊണ്ടും ഹിറ്റായ ചരിത്രമാണ് ഐഡിയ സ്റ്റാര്‍ സിങര്‍ എന്ന സംഗീത റിയാലിറ്റി ഷോ പ്രോഗ്രാമിനുള്ളത്.

എത്രയൊക്കെ വിമര്‍ശിക്കുമ്പോഴും ശരാശരിയും അതിനുമുകളിലുമുള്ള മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ഒരു ചെറിയ ഇടം രഞ്ജിനി സ്വന്തമാക്കി കഴിഞ്ഞു. രഞ്ജിനിയുടെ മലയാളവും അവര്‍ വിക്ഷേപിക്കുന്ന സംസ്‌കാരികകോട്ടങ്ങളും എന്‍ഡോസള്‍ഫാനേക്കാള്‍ ദോഷമാണെന്ന് ടിപി ശാസ്തമംഗലം പറഞ്ഞാല്‍ അത് അസൂയ അല്ലാതെ എന്താണ്.

ടിപി ശാസ്തമംഗലത്തിന് രഞ്ജിനി യോട് അസൂയയോ... അതിന്റെ ആവശ്യമുണ്ടോ. ഒന്നാലോചിച്ചാല്‍ ഇല്ലെന്നു തോന്നും. പക്ഷേ... ശാസ്തമംഗലം വര്‍ഷം കുറെയായ് മലയാളസിനിമയിലെ ഗാനശാഖയെ വിമര്‍ശിച്ച് പരിപോഷിപ്പിക്കുന്നു. മദ്യനിരോധനസമിതിക്കാരാണ് കള്ളുഷാപ്പുകള്‍ക്കുംമദ്യശാലകള്‍ക്കും പരസ്യത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നത് എന്ന് പറയും പോലെ ശാസ്തമംഗലം പരിപോഷിപ്പിച്ച് പരിപോഷിപ്പിച്ച് ....പാട്ടിന്റെ കേള്‍വിക്കാര്‍...നല്ലതും ചീത്തയും തിരിച്ചറിയാനാവാതെ ഒരുതരം അളിഞ്ഞ അവസ്ഥയിലാണ് നമ്മുടെ ചലച്ചിത്രഗാനശാഖ.

അങ്ങോരാണെങ്കില്‍ ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല. ഇത്രയും കാലം കൊണ്ട് കാര്യമാത്ര പ്രസക്തമായ സംഭാവനയുമില്ല....രഞ്ജിനി ഹരിദാസോ..ആറുമാസം കൊണ്ട് വിപണി കീഴടക്കി. മലയാളം ഒന്നാം ഭാഷയാക്കണോ വേണ്ടയോ എന്ന് ഇനിയും പഠനം നടത്തുന്ന ഭരണ കര്‍ത്താക്കളുള്ള നമ്മുടെ നാട്ടില്‍അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ ഇങ്ങനെ ലളിതവല്‍ക്കരിക്കരുതായിരുന്നു. ചാനലുകള്‍ പുറംതള്ളുന്ന സീരിയലുകള്‍ മാത്രം കണ്ടാല്‍ മതി ഒരു ശരാശരി മലയാളി... വീടും സ്ഥലവും ഇട്ടെറിഞ്ഞ്‌നാടു വിടും ..നമ്മുടെ നായികമാരും ടി.വി അവതാരകരൊക്കെയും ....പുറത്തേക്ക് വര്‍ഷിക്കുന്ന മംഗ്‌ളീഷും.. ആ സ്‌ളാങ്ങും കേട്ടാല്‍...പാവം നമ്മുടെ വീട്ടമ്മമാര്‍ വല്ലാതങ്ങ് ഭ്രമിച്ചുവശാകുന്നുണ്ട്...

അടുത്തപേജില്‍
രഞ്ജിനിയെ ഇകഴ്ത്തുന്നതെന്തിന്

<ul id="pagination-digg"><li class="next"><a href="/news/21-ranjini-haridas-shasthamangalam-2-aid0166.html">Next »</a></li></ul>

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam