»   » മലയാളിയ്ക്ക് പണ്ഡിറ്റ് മാനിയ

മലയാളിയ്ക്ക് പണ്ഡിറ്റ് മാനിയ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/25-krishnanum-radhayum-violent-hit-2-aid0032.html">Next »</a></li></ul>
Krishnanum Radhayum,
കഴിഞ്ഞദിവസങ്ങളില്‍ മലയാള സിനിമ ചര്‍ച്ച ചെയ്തത് സന്തോഷ് പണ്ഡിറ്റെന്ന സകലകലാവല്ലഭന്റെ അരങ്ങേറ്റമായിരുന്നു. ക്യാമറയും പോസ്റ്ററൊട്ടിയ്ക്കലുമൊഴിച്ച് ഒരു സിനിമയുടെ സകലമേഖലയിലും കൈവച്ച ഈ കൊലാ പ്രതിഭയുടെ വിശേഷങ്ങള്‍ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍്ക്കുകളിലുമെല്ലാം ചൂടുള്ള ചര്‍ച്ചാവിഷയമായി.

സിനിമ കലയാണെന്നൊക്കെ പറയാമെങ്കിലും അതിന്റെ ആത്യന്തികമായ ലക്ഷ്യം ബിസിനസ്സാണ്. സൂപ്പര്‍താരങ്ങളെയും സംവിധായകരെയുമെല്ലാം അണിനിരത്തിയൊരുക്കുന്ന സിനിമകള്‍ ലക്ഷ്യമിടുന്നത് പണപ്പെട്ടി നിറയ്ക്കല്‍ തന്നെ. ഈയൊരു ആംഗിളിലൂടെ നോക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് കൃഷ്ണനും രാധയും ഒരു സംഭവമാണെന്ന് തന്നെ പറയേണ്ടി വരും.

സന്തോഷ് പണ്ഡിറ്റ് കൈവച്ച കൃഷ്ണനും രാധയും കോടികള്‍ ചെലവഴിച്ചു നിര്‍മിയ്ക്കുന്ന സൂപ്പര്‍താര സിനിമകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. അറിയാത്ത ഒരു പണി ചെയ്യുമ്പോള്‍ ഒരാള്‍ക്ക് സംഭവിയ്ക്കുന്ന അബദ്ധങ്ങളാണ് കൃഷ്ണനിലും രാധയിലും സംഭവിയ്ക്കുന്നത്. കുറച്ചു അനുഭവ സമ്പത്തുകൊള്ളത് നമ്മുടെ സംവിധായകരും താരങ്ങളും സിനിമയുടെ ടെക്‌നിക്കല്‍ സൈഡില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തുന്നു.

രണ്ടോ മൂന്നോ തിയറ്ററുകളില്‍ റിലീസ് ചെയ്ത് കൃഷ്ണനും രാധയ്ക്കും ലഭിച്ച ആദ്യദിനങ്ങളിലെ കളക്ഷന്‍ കണ്ടിട്ട് സിനിമ സൂപ്പര്‍ഹിറ്റായെന്ന് പ്രഖ്യാപിച്ചാല്‍ ആരും വിശ്വസിയ്ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് പണമുണ്ടാക്കുന്നത് ഇങ്ങനെയൊന്നുമല്ലെന്നതാണ് സത്യം.
അടുത്തപേജില്‍
പണ്ഡിറ്റാണോ പ്രേക്ഷകനാണോ മണ്ടന്‍!

<ul id="pagination-digg"><li class="next"><a href="/news/25-krishnanum-radhayum-violent-hit-2-aid0032.html">Next »</a></li></ul>
English summary
It all started with Silsila. People enjoyed Silsila as a social burden, the malady of media being available to everyone. Like police who come to bring situation under control, before arrival of (corrupt) leaders, Silsila’s responsibility was to prepare the world for the inevitable disaster. With the entry of Krishnanum Radhayum, Silsila became a wet cracker while KR turned out to be an atom bomb.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam