കുട്ടിച്ചാത്തനും പ്രണയവും തിളങ്ങി

By Ajith Babu

Mydear Kuttichanthan and Pranayam
ആദ്യ പതിപ്പ് പുറത്തിറങ്ങി കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും കുട്ടിച്ചാത്തന്‍ മലയാളിയ്ക്ക് ഇപ്പോഴും പ്രിയങ്കരനായി തുടരുന്നതിന്റെ തെളിവാണ് തിയറ്ററര്‍ കളക്ഷനില്‍ നിന്നും വ്യക്തമാവുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് കുട്ടിച്ചാത്തനെ കണ്ട് ആര്‍ത്തുവിളിച്ച കുട്ടികള്‍ വളര്‍ന്ന് മുതിര്‍ന്നവരായി തന്റെ മക്കളുമൊത്ത് വീണ്ടും കുട്ടിച്ചാത്തനെ കണ്ടുവെന്ന് പറയുമ്പോള്‍ തെളിയുന്നത് ആ സിനിമയുടെ പ്രസക്തിയാണ്.

അവതാര്‍ പോലുള്ള 3ഡി അദ്ഭുതങ്ങള്‍ കണ്ട് വിസ്മയിച്ച പുത്തന്‍ തലമുറയിലെ കുട്ടികള്‍ക്ക് പോലും ഇഷ്ടപ്പെടുന്ന തരത്തിലാണ് 101 മിനിറ്റ് ദൈര്‍ഘ്യമുള്ള കുട്ടിച്ചാത്തന്റെ പുതിയ പതിപ്പ് പ്രദര്‍ശനം തുടരുന്നത്.

കാലത്തെ അതിജീവിയ്ക്കുന്ന പ്രണയചിത്രമെന്ന മോഹന്‍ലാലിന്റെയും ബ്ലെസിയുടെയും അഭിപ്രായത്തെ ശരിവച്ചുകൊണ്ട് പ്രണയം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഓണം പോലൊരു സീസണ് അനുയോജ്യമായ ആഘോഷചിത്രമല്ലെങ്കിലും പ്രണയം പ്രേക്ഷകരെ ആകര്‍ഷിച്ചുവെന്ന് തന്നെ പറയാം. മോഹന്‍ലാല്‍-അനുപം ഖേര്‍-ജയപ്രദ എന്നിവരെ ഒന്നിപ്പിച്ച് ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമ തിയറ്റര്‍ കളക്ഷന്‍, സാറ്റലൈറ്റ് വില്‍പനയിലൂടെയും ലാഭം നേടുമെന്നാണ് കരുതപ്പെടുന്നത്.

ഇതൊക്കെ പറയുമ്പോഴും മോഹന്‍ലാല്‍ ചിത്രം വരുമ്പോള്‍ ആര്‍ത്തലച്ചെത്തുന്ന ആരാധകര്‍ പ്രണയം പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററുകളുടെ സമീപത്തൊന്നും എത്താഞ്ഞത് നടന്റെ ഫാന്‍സ് അസോസിയേഷന്‍ സംഘങ്ങള്‍ ചിന്തിയ്‌ക്കേണ്ട കാര്യമാണ്.

അടുത്തപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X