തേജാഭായി പൃഥ്വിരാജിനുള്ള പാഠമാവട്ടെ

എന്നാല്‍ ഓണക്കാലത്തെ ഏറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെടുന്നത് പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ്. റംസാന് തിയറ്ററുകളിലെത്തിയ ചിത്രം നിര്‍മാതാവിന് വന്‍നഷ്ടം വരുത്തിവെയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിദേശ ലൊക്കേഷനിലെ ചിത്രീകരണവും വന്‍താരനിരയും സിനിമയ്ക്ക് ബാധ്യതയായി മാറിക്കഴിഞ്ഞു.
റംസാനോടനുബന്ധിച്ച് ആഗസ്റ്റ് 30ന് റിലീസ് ചെയ്ത ചിത്രത്തിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യആഴ്ചയില്‍ 90 കേന്ദ്രങ്ങളില്‍ നിന്നായി ഒരു കോടിയ്ക്ക് മേല്‍ കളക്ഷനാണ് തേജാഭായിക്ക് ലഭിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം വന്നത് കളക്ഷനെ പ്രതികൂലമായി തന്നെ ബാധിച്ചു. കളക്ഷന്‍ കുറഞ്ഞതോടെ തേജാഭായി ഓണക്കാലത്തു തന്നെ തിയറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
വലിയ ആക്ഷന്‍ താരമായെന്ന് കരുതി കോമഡിയില്‍ കൂടി കൈവെയ്ക്കാന്‍ ശ്രമിച്ച നടന്റെ അബദ്ധമായാണ് തേജാഭായി ആന്റ് ഫാമിലി വിലയിരുത്തപ്പെടുന്നത്. സിനിമയില്‍ കുറച്ചുകൂടി സൂക്ഷിച്ച് ചുവട് വയ്ക്കാന്‍ തേജാഭായി പൃഥ്വിരാജിന് ഒരു പാഠമാവുമെന്ന് കരുതാം.
ഓണത്തിനിടെ കേരളത്തിലെത്തിയ ബോളിവുഡ് ചിത്രം ബോഡിഗാര്‍ഡും തമിഴ് ചിത്രമായ മങ്കാത്തയും വന്‍വിജയമാണ് ഇവിടെ നേടിയത്. ഇത് മലയാള സിനിമാക്കാര്‍ക്ക് പാഠമാവേണ്ട കാര്യം തന്നെ.
മുന്‍പേജില്‍
തൊട്ടതെല്ലാം പൊന്നാക്കുന്ന ചാക്കോച്ചന്‍


Click it and Unblock the Notifications