ഓണക്കാലത്ത് ലാല്‍ പ്രണയത്തില്‍ മുഴുകും

തന്മാത്ര, ഭ്രമരം തുടങ്ങിയ സിനിമകളിലൂടെ ലാലിന്റെ കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ സംഭാവന ചെയ്തയാളാണ് ബ്ലെസി. അഭിനയജീവിതത്തിലെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പ്രണയത്തിലൂടെ ലാലിന് കഴിയുമെന്നാണ് താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ.
മോഹന്‍ലാല്‍ വൃദ്ധ കഥാപാത്രമായ് എത്തുന്ന പ്രണയത്തില്‍ അനുപംഖേറും ജയപ്രദയും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്്. മോഹന്‍ലാലിന്റെ കരിയറിലെ മുന്നൂറാം ഈ ചിത്രത്തിന് സവിശേഷതകള്‍ ഏറെയാണ്. പല സിനിമകളിലും ഗായകന്റെ റോളുകള്‍ കൈകാര്യം ചെയ്ത താരം ആദ്യമായി ഒരു ഇംഗ്ലീഷ് ഗാനം ഈ സിനിമയിലൂടെ ആലപിയ്ക്കുന്നു.
ലോപ്രശസ്ത കനേഡിയന്‍ സംഗീതഞ്ജനായ ഡോക്ടര്‍ ലിയോനാര്‍ഡ് കോഹന്റെ ഐ ഐം യുവര്‍ മാന്‍ എന്നുതുടങ്ങുന്ന പാട്ടാണ് പ്രണയത്തിന് വേണ്ടി മോഹന്‍ലാല്‍ പാടിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.
തന്മാത്രയില്‍ ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍... എന്നു തുടങ്ങുന്ന ഗാനമാണ് ലാല്‍ ആദ്യം ബ്ലെസിയ്ക്ക് വേണ്ടി പാടിയത്. പിന്നീട് ഭ്രമരം എന്ന ചിത്രത്തില്‍ മോഹന്‍സിതാരയുടെ സംഗീതത്തില്‍ അണ്ണാറക്കണ്ണാ വാ.... എന്ന ഗാനം പാടി. ഈ രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തിരുന്നു. പ്രണയ ഗാനവും ഈ വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
താരത്തിന്റെ മുന്നൂറാം ചിത്രമായതുകൊണ്ട് ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ റിലീസിനെ അനുസ്മരിപ്പിയ്ക്കുന്ന ആഘോഷങ്ങളുടെ അകമ്പടിയോടെയാവും പ്രണയം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തുക.
അടുത്തപേജില്‍


Click it and Unblock the Notifications