തേജാഭായി-പൃഥ്വിയുടെ പരീക്ഷണത്തിനുത്തരം

രാജുവിന്റെ വിവാഹത്തോടനുബന്ധിച്ച് ചിത്രീകരണം നീണ്ടുപോയ സിനിമ ഓണത്തിന് തിയറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് സിനിമകളില്‍ മുമ്പിലാണ്. മലേഷ്യയുടെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും ചേരുംപടിപോലെ ചേര്‍ത്ത തേജാഭായി ലക്ഷ്യമിടുന്നത് ഫാമിലി പ്രേക്ഷക സമൂഹത്തെയാണ്. തേജാഭായിയെന്ന അധോലോക നായകകഥാപാത്രത്തെ പൃഥ്വി അവതരിപ്പിയ്ക്കുമ്പോള്‍ അയാളുടെ മനസ്സിളക്കിയ വേദികയെയാണ് അഖില അവതരിപ്പിയ്ക്കുന്നത്. കോമഡി സബ്ജക്ടായതു കൊണ്ടുതന്നെ ഈ ഓണത്തിന് കുടുംബപ്രേക്ഷകരുടെ ഫസ്റ്റ് ചോയ്‌സ് തേജാഭായി ആവുമെന്ന കാര്യമുറപ്പാണ്.
ഹാസ്യവേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിലൂടെ മറ്റു ചില ലക്ഷ്യങ്ങളും പൃഥ്വിയ്ക്കുണ്ട്. സീരിയസ്സ് വേഷങ്ങളെക്കാള്‍ കൂടുതല്‍ ജനപ്രീതി കോമഡി വേഷങ്ങളിലൂടെ എളുപ്പത്തില്‍ ലഭിയ്ക്കുമെന്നാണ് അതിലൊന്ന്.
കോമഡി റോളുകളിലൂടെ അയല്‍പക്കത്തെ പയ്യന്റെ ഇമേജും എളുപ്പത്തില്‍ സ്വന്തമാക്കാം. യുവപ്രേക്ഷകരുടെ പ്രതീ സ്വന്തമാക്കിയെങ്കിലും മമ്മൂട്ടിയും ലാലിനെയും പോലെ വീട്ടകങ്ങളില്‍ സ്ഥാനം സ്വന്തമാക്കാന്‍ തനിയ്ക്കായിട്ടില്ലെന്ന സത്യം പൃഥ്വിയ്ക്കറിയാം.
കോമഡി റോളുകള്‍ അവതരിപ്പിയ്ക്കുമ്പോള്‍ മോഹന്‍ലാലും ജയറാമും ഒക്കെ കാഴ്ചവെയ്ക്കുന്ന ഫ്‌ളെക്‌സിബിലിറ്റി പൃഥ്വിയില്‍ നിന്ന് പ്രതീക്ഷിയ്ക്കാനാവില്ല. ഇക്കാര്യത്തില്‍ മമ്മൂട്ടിയുടെ പാത പിന്തുടരാനായിരിക്കും താരത്തിന്റെ ശ്രമം.
ഇത്രയും കാലം മസിലും പിടിച്ച് അഭിനയിച്ച പൃഥ്വി പെട്ടെന്നൊരു ദിവസം കോമഡിയിലേക്ക് മാറിയാല്‍ എങ്ങനെയിരിക്കും? പ്രേക്ഷകര്‍ക്ക് ഇത് ദഹിയ്ക്കുമോ? ഈ ചോദ്യങ്ങള്‍ക്ക് ആഗസ്റ്റ് 30ന് തിയറ്ററുകളിലെത്തുന്ന തേജാഭായി ഉത്തരം നല്‍കും.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











