ഓണം പിടിക്കാന്‍ മമ്മൂട്ടിയുടെ ചാക്കോച്ചന്‍

സൂപ്പര്‍സ്റ്റാറുകളെ അകറ്റി നിര്‍ത്തി യുവതാര നിരയെ അണിനിരത്തി സെവന്‍സ് എന്ന ചിത്രവുമായാണ് ജോഷി ഇത്തവണ പ്രേക്ഷകന് ഓണവിരുന്നൊരുക്കുന്നത്. ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം സ്റ്റോറി പതിവ് കൊമേഴ്‌സ്യല്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോഴിക്കോടിന്റെ ഊടുംപാവും നെയ്യുന്ന ചിത്രത്തിന്റെ രചന ഇക്ബാല്‍ കുറ്റിപ്പുറമാണ് നിര്‍വ്വഹിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ സിനിമയിലെ പ്രധാന താരം. ആസിഫ് അലി, രഞ്ജിത് മേനോന്‍, നിവീന്‍ പോള്‍, ഫഹദ് ഫാസില്‍ കുട്ടു തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ നാദിയാ മൊയ്തുവും പ്രധാനവേഷത്തിലെത്തുന്നു. റിമ കല്ലിങ്ങലും ഭാമയുമാണ് സെവന്‍സിലെ നായികമാര്‍.
ഓണച്ചിത്രമില്ലെങ്കിലും ബോക്‌സ് ഓഫീസില്‍ മമ്മൂട്ടി തന്റെ സാന്നിധ്യമുറപ്പിയ്ക്കുന്നത് ഈ ജോഷി ചിത്രത്തിലൂടെയാണ്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസാണ് സെവന്‍സിന്റെ വിതരണം ഏറ്റെടുത്തിരിയ്ക്കുന്നത്.
നേരത്തെ മമ്മൂട്ടിയുടെ കിങ് ആന്റ് കമ്മീഷണര്‍ റിലീസ് ചാര്‍ട്ട് ചെയ്തിരുന്ന അതേദിനത്തില്‍ ആഗസ്റ്റ് 31ന് സെവന്‍സ് തിയറ്ററുകളിലെത്തും. എന്നാല്‍ ചാക്കോച്ചനെ മുന്‍നിര്‍ത്തി മോഹന്‍ലാലും രംഗത്തുണ്ടെന്നത് ഇത്തവണത്തെ ഓണപ്പോരിന് പുതിയ മുഖം നല്‍കുകയാണ്
അടുത്ത പേജില്‍


Click it and Unblock the Notifications