ലാലേട്ടന്റെ ചാക്കോച്ചനുംപറയുന്നത് പ്രണയം

By Ajith Babu

ഈ ഓണത്തിന് മോഹന്‍ലാല്‍ പൂര്‍ണമായും പ്രണയത്തില്‍ മുഴുകുകയാണെന്ന് പറയാം. ബ്ലെസി ചിത്രമായ പ്രണയത്തില്‍ നായകനാവുമ്പോള്‍ തന്നെ സൂപ്പര്‍താരത്തിന്റെ വിതരണക്കമ്പനി ഓണത്തിന് റീലിസ് ചെയ്യുന്ന സിനിമയുടെ കഥ ഒരു പ്രണയ വൈദ്യന്റെയാണ്. കുഞ്ചാക്കോ നായകനാവുന്ന ഡോക്ടര്‍ ലൗവാണ് മാക്‌സ് ലാബ്് ഈ ഓണത്തിന് റിലീസ് ചെയ്യുന്നത്.

നവാഗതനായ കെ. ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡോക്ടര്‍ ലൗവില്‍ കുഞ്ചാക്കോയുടെ നായികയായെത്തുന്നത് ഭാവനയാണ്. പ്രശസ്തനടിയായിരുന്ന ദിവ്യ ഉണ്ണിയുടെ അനിയത്തി വിദ്യ ഉണ്ണിയുടെ അരങ്ങേറ്റ ചിത്രമായും ഡോക്ടര്‍ ലൗവിനെ പരിഗണിയ്ക്കാം.

റൊമാന്‍സ് കണ്‍സള്‍ട്ടന്റ് വിനയചന്ദ്രന്‍ എന്നൊരു അടിപൊളി കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലും മാന്യനായ വിനയചന്ദ്രന്‍ ഭാവനാസമ്പന്നനാണ്. കഥയും കവിതയുമൊക്കെ എഴുതും. പക്ഷേ പ്രധാനജോലി പ്രണയിക്കുന്നവരെ ചികിത്സിക്കുന്നവനാണ്. ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെടാത്ത പ്രണയമുണ്ടെങ്കില്‍ വിനയചന്ദ്രനെ കണ്ടാല്‍ മതി. ബാക്കിയെല്ലാം വിനയന്‍ നോക്കിക്കൊള്ളും.

വിനയചന്ദ്രന്റെ മിടുക്കും കഴിവും തിരിച്ചറിഞ്ഞ കോളേജിലെ പി.ടി. അധ്യാപകന്‍ സത്യശീലന്‍, ഒരു പ്രശ്‌നവുമായി വിനയചന്ദ്രനെ സമീപിക്കുന്നു.അങ്ങനെ വിനയചന്ദ്രന്‍ കോളേജ് ക്യാമ്പസിലെത്തി. വിദ്യാര്‍ഥിയായിട്ടല്ല. പുതിയൊരു പ്രണയസാഫല്യത്തിന്റെ തന്ത്രങ്ങള്‍ മെനയാന്‍. വിനയചന്ദ്രന്‍ കുട്ടികളുടെ പ്രിയങ്കരനായി മാറി. കുട്ടികളുടെ പ്രണയപ്രശ്‌നം തീര്‍ന്നതിനിടയില്‍ സംജാതമാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ഡോക്ടര്‍ ലൗ' പറയുന്നത്.

ഇന്നസെന്റ്, നെടുമുടിവേണു, സലിംകുമാര്‍ , വിജയരാഘവന്‍ , മണിക്കുട്ടന്‍ , രഞ്ജിത്ത് മേനോന്‍, കൊച്ചുപ്രേമന്‍ ,ബിന്ദു പണിക്കര്‍, കെ.പി.എ.സി.ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. തിരുവോണ നാളില്‍ പ്രണയവൈദ്യന്‍ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത പേജില്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X