കുട്ടിച്ചാത്തിന്റെ ഡിജിറ്റല്‍ അവതാര്‍

എത്ര പറഞ്ഞാലും എന്ന് കേട്ടാലും പുതുമ മാറാത്ത കുട്ടിച്ചാത്തന്‍ കഥകളില്‍ മലയാളിയുടെ മനസ്സിന്റെ അടിത്തട്ടിലുണ്ട്. അത് തന്നെയാണ് കുട്ടിച്ചാത്തന്റെ മൂന്നാമതും അവതരിപ്പിയ്ക്കാന്‍ ധൈര്യം നല്‍കുന്ന ഘടകം.
പഴയ സിനിമകള്‍ പൊടിതട്ടിയെടുത്ത് റീമേക്കെന്ന പേരില്‍ സിനിമകള്‍ പടച്ചുവിടുന്ന കാലത്താണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാര്യമായ തിരുത്തലുകള്‍ വരുത്താതെ വീണ്ടുമെത്തുന്നത്.
മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്. പുതിയ പതിപ്പില്‍ തമിഴ് താരം പ്രകാശ് രാജ് മുഖ്യവേഷത്തിലെത്തുന്നുണ്ട്. ആള്‍താമസമില്ലാത്ത പഴയതറവാട്ടില്‍ മാന്ത്രിക വിദ്യയാല്‍ ബന്ധനസ്ഥനാക്കപ്പെട്ട കുട്ടിച്ചാത്തനെ നിധിതേടിയെത്തിയവരും കുട്ടികളും അറിയാതെ സ്വതന്ത്രനാക്കുകയാണ്. കുട്ടികളുടെ സഹായിയും കൂട്ടുകാരനുമായി കൂടെ കൂട്ടുന്ന ചാത്തന്‍ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും ചാത്തനെ തളക്കാന്‍ മന്ത്രവാദിയുടെ ശ്രമങ്ങളുമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ പ്രമേയം.
ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന്‍ 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. നവോദയയുടെ ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസാണ്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











