twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണക്കോള് ലക്ഷ്യമിട്ട് അന്യഭാഷ സിനിമകള്‍

    By Ajith Babu
    |

    Bodyguard
    ഓണവിപണി ലക്ഷ്യമിട്ട് ജയറാമിനെ നായകനാക്കി രാജ്ബാബു ഒരുക്കുന്ന ഉലകംചുറ്റും വാലിബന്‍, സുരേഷ് ഗോപിയുടെ അശോക് ആര്‍ നാഥ് ചിത്രം വെണ്‍ശംഖുപോല്‍ തുടങ്ങിയ സിനിമകളും തിയറ്ററിലുണ്ടാവും. എന്നാല്‍ ഇവയടക്കമുള്ള ഓണക്കാല മലയാള സിനിമകള്‍ക്ക് വന്‍ ഭീഷണിയുയര്‍ത്തിക്കൊണ്ട് ഒരുപിടി അന്യഭാഷ ചിത്രങ്ങളാണ് കേരളത്തിലെത്തുന്നത്. ഈ തമിഴ, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ പക്ഷേ പ്രേക്ഷകന് വിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഓണത്തിന് തൊട്ടുമുമ്പെത്തുന്ന മങ്കാത്തയാണ് ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. അജിത്തും തൃഷയും ഒന്നിയ്ക്കുന്ന മങ്കാത്ത അന്യഭാഷ സിനിമകള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിലും വന്‍വിജയം നേടുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

    സിദ്ദിഖിന്റെ ബോളിവുഡ് അരങ്ങേറ്റമായ ബോഡിഗാര്‍ഡാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സല്‍മാനും കരീനയും ഒന്നിയ്ക്കുന്ന ബോഡിഗാര്‍ഡ് മുന്‍ പതിപ്പുകളുടെ വിജയം ആവര്‍ത്തിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. മലയാളിയുടെ പ്രിയസംവിധായകന്റെ ബോളിവുഡ് അരങ്ങേറ്റം മലയാളീസ് എങ്ങനെ സ്വീകരിയ്ക്കുമെന്ന് കണ്ടുതന്നെ അറിയാം.

    അര്‍നോള്‍ഡിന്റെ പഴയകാലഹിറ്റായ കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രത്തിന്റെ 3 ഡി റീമേക്കാണ് ഹോളിവുഡില്‍ നിന്നുള്ള റിലീസ്. ആക്ഷനും സ്‌പെഷല്‍ ഇഫക്ടുകളും ആവോളമുള്ള കോനന്‍ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് വിരുന്നാവുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഈ ഓണത്തിന്റെ നഷ്ടമെന്ന് പറയാവുന്നത് മമ്മൂട്ടിയുടെയും ദിലീപിന്റെയും സിനിമകളാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിയ്ക്കുന്ന കിങ് ആന്റ് കമ്മീഷണറും മിസ്റ്റര്‍ മരുമകനുമാണ്. ഈ സിനിമകള്‍ കൂടിയുണ്ടായാല്‍ അടുത്തകാലത്ത് മലയാളത്തില്‍ സംഭവിച്ച ഏറ്റവും വലിയ താരയുദ്ധങ്ങളിലൊന്നായി ഈ ഓണക്കാലം മാറുമായിരുന്നു. ഷൂട്ടിങ് നീണ്ടത് കിങിന് പാരയായെങ്കില്‍ നടി ഖുശ്ബുവിന് സംഭവിച്ച അപകടമാണ് മരുമകന് വിനയായത്.

    ഉത്സവാന്തരീഷവും താരപ്പോരുകളുമായിരുന്നു ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഓണക്കാലത്ത് തിയറ്ററുകളില്‍ മലയാളി കണ്ട കാഴ്ചകള്‍. ഒരു സിനിമ പ്രദര്‍ശനത്തിനെത്തിയ്ക്കാന്‍ ഏറ്റവും നല്ല മുഹൂര്‍ത്തമായ ഓണക്കാലം ആളും ആരവവുമായി അന്നവര്‍ ആഘോഷിച്ചിരുന്നു. ഇന്നതെല്ലാം പഴങ്കഥകള്‍.

    ഏതാണ്ട് മുപ്പത് കോടി രൂപയുടെ സിനിമകളാണ് മോളിവുഡ് ഈ ഓണം സീസണില്‍ വിപണിയില്‍ മുടക്കുന്നത്. പ്രതിസന്ധികള്‍ അഭിമുഖീകരിയ്ക്കുന്ന മലയാള സിനിമയ്ക്ക് ഈ ഓണക്കാലം ഏറെ നിര്‍ണായകം. ഓണവും റംസാനും അടുത്തടുത്ത് വരുന്ന പത്ത് ദിവസങ്ങള്‍, അതില്‍ തന്നെ ഒരുപാട് അവധി ദിനങ്ങള്‍.. പടം മോശമല്ലെങ്കില്‍ ജനം കൊട്ടകകള്‍ പൂരമ്പറമ്പാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലയാള സിനിമയ്ക്ക് പണ്ടേ നഷ്ടപ്പെട്ട നല്ല നാളുകള്‍ ഈ ഓണം തിരിച്ചുനല്‍കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

    ആദ്യപേജില്‍
    കൊട്ടകകളില്‍ ഇനി ഉത്സവദിനങ്ങള്‍

    English summary
    As Keralites gear up to celebrate Onam and Eid in a few days, the film industry is all set to join in the celebrations. There have been no major releases for some time now as theatres in the Malabar area wore a deserted look during Ramzan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X