Don't Miss!
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം
- News
ഗാന്ധിജിയെ വെടിവെച്ചു കൊന്നത് നമ്മളാണ് പോലും ! . ആരാണ് ഈ നമ്മൾ ? : രൂക്ഷ വിമർശനവുമായി എം സ്വരാജ്
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Lifestyle
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്, രേവതി മികച്ച നടി
പോയ വര്‍ഷം മലയാള സിനിമാ പ്രേമികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഒട്ടനവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. പോയ വര്‍ഷത്തെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. വലിയൊരു താരനിര തന്നെ അവാര്‍ഡിനായി മത്സര രംംഗത്തുണ്ടായിരുന്നു.
ആവാസ വ്യൂഹം ആണ് പോയ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്. ഭൂതകാലത്തിലൂടെ രേവതി മികച്ച നടിക്കുള്ള പുരസ്കരാം നേടിയപ്പോള്‍ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാരായി. ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് മികച്ച നടനായത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെയാണ് ജോജു മികച്ച നടനായി മാറിയത്. നേരത്തെയും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇരുവരും മികച്ച നടനുള്ള പുരസ്കാരം നേടുന്നത് ഇതാദ്യമായിട്ടാണ്.

മികച്ച സംവിധായകന് ദിലീഷ് പോത്തന് ആണ്. ജോജിയിലൂടെയാണ് പുരസ്കാരം നേടിയത്. ജോജിയിലൂടെ ഉണ്ണി മായ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം നേടി. കളയിലൂടെ സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചു. നായാട്ടിന്റെ കഥാകൃത്ത് ഷാഹി കബീര്‍ ആണ് മികച്ച കഥാകൃത്ത്. മികച്ച തിരക്കഥയ്ക്കുള്ള (അഡാപ്റ്റേഷന്) പുരസ്കാരം ശ്യാം പുഷ്കരന്, ചിത്രം ജോജി. ആവാസവ്യൂഹത്തിലൂടെ കൃഷാന്ത് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.
അതേസമയം, ജനപ്രീതിയും കലാ മേന്മയുമുള്ള സിനിമ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിന്. ചുരുളിയിലൂടെ മധു നീലകണ്ഠന് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും നേടി. കൃഷ്ണേന്ദു ആണ് മികച്ച നവാഗത സംവിധായകന്. നായാട്ടിലൂടെ മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും ചിത്രസംയോജനത്തിനുള്ള പുരസ്കാരം നേടി. ചവിട്ട്, നിഷിദ്ധോ എന്നിവയാണ് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.

മികച്ച പശ്ചാത്തല സംഗീതം ജസ്റ്റിന് വര്‍ഗീസ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഹൃദയത്തിലൂടെ ഹിഷാം അബ്ദുള്‍ വഹാബിന്. മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍ ആണ് മികച്ച ഗായകന്. കാടകത്തിലൂടെ ബികെ ഹരിനാരായണന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. മികച്ച കലാ സംവിധായകന് എവി ഗോകുല്‍ ദാസ്, ചിത്രം തുറമുഖം. നിറയെ തത്തകളുള്ള മരത്തിലൂടെ ആദിത്യന് മികച്ച ബാലതാരമായി മാറി. മികച്ച കുട്ടികളുടെ സിനിമ കാടകം ആണ്. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം മിന്നല്‍ മുരളിയിലൂടെ ജ്സ്റ്റിന്‍ നേടി.

ഫ്രീഡം ഫൈറ്റിലൂടെ ജിയോ ബേബിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹില്‍ രവീന്ദ്രന്. മികച്ച ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്, മികച്ച വിഎഫ്എക്സ് മിന്നല്‍ മുരളിയിലൂടെ ആന്‍ഡ്രു ഡിക്രൂസ്. ചവിട്ടിലൂടെ അരുണ്‍ലാലിന് മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. മിന്നല്‍ മുരളിയിലൂടെ മെല്‍വി ജെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും നേടി. ആര്ക്കറിയാമിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും നേടി.

ഇത്തവണ പുരസ്കാരത്തിനായ മത്സരിച്ചത് 29 സിനിമകളായിരുന്നു.142 സിനിമകളുടെ പട്ടികയില്‍ നിന്നുമാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. മമ്മൂട്ടിയും മകന് ദുല്‍ഖര്‍ സല്‍മാനും മത്സര രംഗത്തുണ്ടായിരുന്നു. മോഹന്‍ലാലും മകന് പ്രണവും മത്സരിക്കുന്നുണ്ടായിരുന്നു. കൗതുകരമായൊരു സാഹചര്യമാണിത്. ഇന്ദ്രന്‍സ്, ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും മത്സര രംഗത്തുണ്ടായിരുന്നു. മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്ശന്, അന്ന ബെന്‍, ദര്‍ശന രാജേന്ദ്രന്, ഗ്രേസ് ആന്റണി തുടങ്ങിയവരെ പിന്നിലാക്കിയാണ് രേവതി മികച്ച നടിയായി മാറിയത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു