ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം
കാത്തിരിപ്പിനൊടുവില്‍ 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരംങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയും ലോക്ക്ഡൗണുമെല്ലാം കാരണം പുരസ്‌കാര പ്രഖ്യാപനം വൈകിപ്പോയിരുന്നു. രണ്ട് മാസത്തോളമാണ് പ്രഖ്യാപനം വൈകിയത്. എങ്കിലും സിനിമാപ്രേമികളില്‍ ആവേശം നിറച്ചു കൊണ്ട് പുരസ്‌കാര പ്രഖ്യാപനം നടന്നിരിക്കുകയാണ്. cnമലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ എറെ വക നല്‍കുന്നതാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.
പ്രണയാര്‍ദ്രം ഈ നിമിഷങ്ങള്‍; മനം കവരും ചിത്രങ്ങളുമായി പൂജ രാമചന്ദ്രന്‍
മികച്ച ചിത്രമായി മലയാള ചിത്രം മരക്കാര്‍ അറബിക്കടലിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ പുരസ്‌കാര വേദിയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങളാണ് കൊയ്ത്. ഒന്നിലധികം പുരസ്‌കാരങ്ങളാണ് മരക്കാറിനെ തേടിയെത്തിയത്. അസുരനിലൂടെ ധനുഷും ഭോന്‍സ്ലെയിലൂടെ മനോജ് വാജ്പേയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

സൂപ്പര്‍ ഡീലക്സിലെ അഭിനയം വിജയ് സേതുപതിയെ മികച്ച സഹ നടനാക്കി മാറ്റി. താഷ്‌കന്റ് ഫയല്‍സിലെ അഭിനയത്തിലൂടെ പല്ലവി ജോഷി മികച്ച സഹനടിയായി മാറി. സംവിധാനത്തിനുള്ള പുരസ്‌കാരം ബഹത്തര്‍ ഹൊറെയനിലൂടെ സഞ്ജയ് പൂരന്‍ നേടി. പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ് ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യര്‍ സ്വന്തമാക്കി. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജ്യേഷ്‌ഠോപുത്രിയാണ് നേടിയത്. ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ നേടി.

മലയാള സിനിമ ബിരിയാണിയ്ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ജോനാക്കി പൂര്‍വ, ലത ഭഗവാന്‍ കരെ, പിക്കാസോ എന്നീ ചിത്രങ്ങള്‍ക്കും പ്രത്യേക പരാമര്‍ശം. മികച്ച മലയാള സിനിമയായി കള്ള നോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ധനുഷ് ചിത്രം അസുരനാണ് മികച്ച തമിഴ് ചിത്രം. ചിച്ചോരെയാണ് മികച്ച ഹിന്ദി ചിത്രം. മികച്ച തെലുങ്ക് ചിത്രം ജേഴ്സി. ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരം അവനെ ശ്രീമന്‍ നാരായണ സ്വന്തമാക്കി. കൊറിഗ്രാഫര്‍ രാജു സുന്ദരന്‍ ആണ്.

വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്‌കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. ഒത്ത സെരുപ്പ് സൈസ് 7 ന് പ്രത്യേക ജൂരി പുരസ്‌കാരം. മലയാള സിനിമ കോളാമ്പിയിലെ ആരോടും പറയുക വയ്യ മികച്ച വരികള്‍ക്കുള്ള പുരസ്‌കാരം നേടി.മേക്കപ്പിനുള്ള പുരസ്‌കാരം ഹെലനിലൂടെ രഞ്ജിത്ത് സ്വന്തമാക്കി. മരക്കാറിലെ സുജിത്ത് സുധാകരന്‍ കോസ്റ്റിയൂമിനുള്ള അവാര്‍ഡും സ്വന്തമാക്കി.

ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിമിന്. മികച്ച ഫാമിലി വാല്യു ഉള്ള സിനിമയായി മലയാള സിനിമ ഒരു പാതിരാ സ്വപ്നം പോലെ തിരഞ്ഞെടുക്കപ്പെട്ടു. ഷരണ്‍ വേണു ഗോപാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീത സംവിധാനത്തില്‍ മികച്ച പാട്ടുകള്‍ക്കുള്ള പുരസ്‌കാരം തമിഴ് ചിത്രം വിശ്വാസമാണ് സ്വന്തമാക്കിയത്. വാട്ടര്‍ ബറിയല്‍ ആണ് എന്‍വിയോണ്‍മെന്റ് കസര്‍വേഷനിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.


Click it and Unblock the Notifications











