മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിയും? ചര്‍ച്ചയായി താരത്തിന്റെ വാക്കുകള്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെ ദൃശ്യം 2 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2വിന്റെ റിലീസ്. ആരാധകരെ പോലെ തന്നെ സിനിമാമേഖലയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ്. അതേസമയം ചിത്രത്തെ കുറിച്ചുള്ള നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ദൃശ്യം 2വിനെ കുറിച്ചാണ് പൃഥ്വി പോസ്റ്റില്‍ കുറിക്കുന്നത്.
കടലോളം അഴകുള്ളൊരു പെണ്ണ്; പ്രയാഗയുടെ പുതിയ ചിത്രങ്ങള്‍
പോസ്റ്റില്‍ നിന്നും മറ്റൊരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബാറോസില്‍ പൃഥ്വിയും ഉണ്ടെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്ന സംശയം. തന്റെ പോസ്റ്റില്‍ മോഹന്‍ലാലിനെ കുറിച്ച് പൃഥ്വി സംസാരിക്കുന്ന ഭാഗമാണ് ഇങ്ങനൊരു സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. പൃഥ്വിയുടെ പോസ്റ്റ് വായിക്കാം.

ദൃശ്യം 2, ഈ സിനിമയെ കുറിച്ച് ചിലത് പറയണമെന്ന് കുറച്ച് കാലമായി കരുതുന്നു. റിലീസ് അടുത്തു നില്‍ക്കുന്നതിനാല്‍ ഇനിയും കാത്തിരിക്കാതെ പറയുന്നതില്‍ തെറ്റില്ല. ഒരു കള്‍ട്ട് സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുക വലിയ ഉത്തരവാദിത്തമാണ്. അത് ദൃശ്യം പോലെ സിനിമ മേഖലയെ തന്നെ മാറ്റിമറിച്ചൊരു സിനിമയാകുമ്പോള്‍ ആ സമ്മര്‍ദ്ദം വളരെ വലുതായിരിക്കണം. എന്നെ വിശ്വസിക്കുക, എനിക്കത് മനസിലാകും.

പക്ഷെ എന്ത് ഉജ്ജ്വലമായാണ് ജീത്തു അത് ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജുകുട്ടിയ്ക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക. ഒരു ഫിക്ഷണല്‍ കഥ സൃഷ്ടിക്കുന്നതിലും അതില്‍ ജീവിക്കാനുമുള്ള അയാളുടെ കഴിവ് കുറഞ്ഞിട്ടുണ്ടാകുമോ. അയാള്‍ക്ക് എന്തെങ്കിലും അബദ്ധം പറ്റിയിരിക്കുമോ. അയാളെ മറ്റാരെങ്കിലും ബുദ്ധിയിലൂടെ മറികടന്നുകാണുമോ. സമയവും നിയമവും പിടികൂടിയിട്ടുണ്ടാകുമോ. നിങ്ങള്‍ക്ക് അറിയാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് വലിയൊരു സര്‍പ്രൈസ് തന്നെയായിരിക്കും ഇത്.

മനോഹരമായി എഴുതുകയും കണ്‍സീവ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദൃശ്യത്തിന് ശേഷം ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണിത്. സിനിമ കണ്ട ശേഷം ഞാന്‍ വിളിച്ച ആദ്യത്തെ ആളാണ് ജീത്തു. നിങ്ങളെ ഓര്‍ത്ത് എനിക്കൊരുപാട് സന്തോഷമുണ്ട് സഹോദരാ. പിന്നെയാണ് എന്റെ അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ഒരാളെ കാണാനായി ഞാന്‍ പോയത്.
ഇനി മറ്റൊരാളെ പറ്റിയാണ് പറയാനുള്ളത്. പേര് മോഹന്‍ലാല്‍ എന്നാണ്. ഇപ്പോഴത്തേക്ക് ഇത്രയും പറയാം, ക്ലാസ് ഈസ് പെര്‍മനന്റ്, ഞാന്‍ വീണ്ടും പറയുന്നു, പെര്‍മനന്റ്. മലയാള സിനിമയിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് ജോര്‍ജുകുട്ടി.
നിങ്ങളെ ഡയറക്ട് ചെയ്യാനും നിങ്ങളാല്‍ ഡയറക്ട് ചെയ്യാപ്പെടാനും കാത്തിരിക്കുകയാണ് ചേട്ടാ. എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. ഇതാണ് പൃഥ്വി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിലുണ്ടാകുമോ എന്ന സംശയത്തിന് വിത്ത് പാകിയിരിക്കുന്നത്.

മുരളി ഗോപിയെ കുറിച്ചും പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നുണ്ട്. മുരളി ഗോപി എന്ന നടന്‍ എത്തിയിരിക്കുന്നു. സട്ടില്‍, ബ്രില്യന്റ്. കുരുതിയുടെ അവസാന എഡിറ്റിന് ശേഷം കണ്ടപ്പോഴും ഞാനിത് പറഞ്ഞിരുന്നുവെന്നായിരുന്നു മുരളി ഗോപിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ദൃശ്യം രണ്ട് റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആ കാത്തിരിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നതാണ് പൃഥ്വിയുടെ വാക്കുകള്‍.


Click it and Unblock the Notifications