twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നിട്ടാണോ കഞ്ചാവിനെ പ്രകീര്‍ത്തിക്കുന്ന സിനിമയില്‍ അഭിനയിച്ചത്? ബാബു ആന്റണിയുടെ സിനിമാറ്റിക് മറുപടി

    |

    ലഹരി ഉപയോഗത്തിനെതിരെ നടന്‍ ബാബു ആന്റണി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് അദ്ദേഹം ലഹരി ഉപയോഗത്തിനെതിരെ രംഗത്ത് എത്തിയത്. കേരളത്തിലെ യുവാക്കള്‍ വളരെ കൂടുതലായി കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഉപയോഗിക്കുന്നുവെന്നത് സങ്കടകരമായ കാര്യമാണെന്നാണ് ബാബു ആന്റണി പറയുന്നത്.

    ചുമ്മാതല്ല ഇപ്പഴും ഇത്ര ഫിറ്റ്! മന്ദിര ബേദിയുടെ മോണിംഗ് വാക്ക്

    കഞ്ചാവ് വലിക്കുന്നതും ലഹരി മരുന്ന് ഉപയോഗിക്കുന്നതുമൊക്കെ ഒരു സ്‌റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂജനറേഷന്‍ ആവുകയുള്ളൂവെന്ന് വിചാരിക്കുന്നത് തെറ്റാണെന്നും ബാബു ആന്റണി പറയുന്നു. ഇത് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കുമൊക്കെ എത്തുമെന്നും താരം പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

    ന്യൂ ജനറേഷന്‍

    മയക്കുന്ന മരുന്നും, മയക്കുന്ന മതവും മയക്കുന്ന രാഷ്രീയവും അല്ല ആവശ്യം കേരളത്തിലെ ഒരുപാടു യുവാക്കള്‍ വളരെക്കൂടുതലായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും വളരെ വലുതാണ്. പലരുടെ ആത്മഹത്യയിലും കൊലപാതകങ്ങളില്‍ ഒക്കെയാണ് ഇതെത്തിച്ചേരുന്നത്. കഞ്ചാവ് വലിക്കുന്നതും, ലഹരി മരുന്നുപയോഗിക്കുന്നതും ഒക്കെ ഒരു സ്‌റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂ ജനറേഷന്‍ ആക്കുകയൊള്ളു എന്ന് വിചാരിക്കുന്നത് വളരെ തെറ്റാണു.

    ന്യൂ ജനറേഷന്‍ എന്ന് പറയുന്നത്

    ന്യൂ ജനറേഷന്‍ എന്ന് പറയുന്നത് പഴയ തലമുറയെക്കാളും പഠിപ്പും, സംസ്‌കാരവും, കഴിവും, അവസരങ്ങളും, ലോകവിവരമുള്ളവരും ഒക്കെ ആയിരിക്കണം. അല്ലാത്തവര്‍ എല്ലാ അര്‍ത്ഥത്തിലും പുറകോട്ടു സഞ്ചരിക്കുന്നവര്‍ ആണ്. പിന്നെ ആല്‍ക്കഹോളിസവും ഡ്രഗ് അഡിക്ഷനും ഒക്കെ ഉള്ളവര്‍ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുത്. സൗഹൃതമായാലും , പ്രണയമായാലും വിവാഹമായാലും. ഒന്നുകില്‍ ചിഹില്‌സിച്ചു നന്നാകാന്‍ നോക്കുക അല്ലെങ്കില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കാന്‍ നോക്കുക. നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിനു നമ്മളായി നശിപ്പിക്കണം. എത്രോയോ ആളുകള്‍ ശാരീരികമായു മാനസികമായും ചലഞ്ചെട് ആയി ജനിക്കുന്നു.

    500 കൊല്ലം മുമ്പ് ജനിക്കേണ്ടവര്‍

    ആരോഗ്യമുള്ളവര്‍ അത് കാത്തു സൂക്ഷിക്കുക. സമൂഹത്തിനു ഒരു ശാപമാകാതിരിക്കുക. സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണ് . അവര്‍ പുതിയ തലമുറ പോയിട്ട് 500 കൊല്ലം മുമ്പ് ജനിക്കേണ്ടവര്‍ ആണ്. കൂടാതെ മതവും പാര്‍ട്ടിയും ഒക്കെ 'നല്ലതാണു. അത് മനുഷ്യന് വേണ്ടിയുള്ളതാവണം . മതം 'മദം' ആകുമ്പോഴാണ് അതു പൊട്ടിയൊലിക്കുന്നതും പ്രാകൃതമാവുന്നതും. ആയോധന കലയിലും, സ്‌പോര്‍ട്‌സിലും, ഗെയിംസിലും, പഠിപ്പിലും ജോലിയിലും കുടുംബത്തിലും,മറ്റുള്ളവരുടെ നന്മയിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുപാടു അച്ചടക്കം ഉണ്ടാകുകയും പല അപകങ്ങളില്‍നിന്നും ഓഴിവാകുവാനും സാധിക്കും. എന്ന് പറയുകയാണ് ബാബു ആന്റണി.

    Recommended Video

    Babu Antony About His Come Back To Mollywood| FilmiBeat Malayalam
    ഇടുക്കി ഗോള്‍ഡ്

    ഇതിനിടെ താരത്തിനെതിരെ വിമര്‍ശനവുമായി ചിലരെത്തി. എന്നിട്ടാണോ താങ്കള്‍ ഇടുക്കി ഗോള്‍ഡ് പോലെ കഞ്ചാവിനെ പ്രകീര്‍ത്തിച്ചുള്ള സിനിമയില്‍ അഭിനയിച്ചത് പറച്ചില്‍ ഒരു വഴിക്ക് പ്രവര്‍ത്തി ഒരു വഴിക്ക് എന്നായിരുന്നു വിമര്‍ശനം. പിന്നാലെ മറുപടിയുമായി ബാബു ആന്റണി എത്തുകയായിരുന്നു.ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ കഞ്ചാവ് തേടിപ്പോകുന്നവര്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വില മനസിലാക്കി. അതിലും വലിയ വേറൊരു ലഹരിയും ഇല്ല എന്ന് തിരിച്ചറിഞ്ഞു കഞ്ചാവ് വേണ്ടെന്നു പറഞ്ഞു തിരിച്ചു പോകുന്നതാണ് ക്ലൈമാക്‌സ്. എന്നായിരുന്നു താരത്തിന്റെ മറുപടി.

    Read more about: babu antony
    English summary
    A Fan Questioned Babu Antony For Acting In Idukki Gold Actor Gives Fitting Reply, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X