»   » തമിഴകത്ത് നിന്നും ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; തലയുടെ പുതിയ ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍

തമിഴകത്ത് നിന്നും ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; തലയുടെ പുതിയ ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍

Written By:
Subscribe to Filmibeat Malayalam

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ മുന്‍നിര താരങ്ങളിലൊരാളായി മാറിയ താരമാണ് വിജയ് സേതുപതി. സാധാരണക്കാരോട് പെരുമാറുന്നതും സാധാരണക്കാരനെ പോലെ ജീവിക്കുന്നതും കൊണ്ടാണ് അദ്ദേഹത്തിനെ ആരാധകര്‍ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടത് കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിതത്തിലൂടെയാണ്.രമ്യാ നമ്പീശന്‍ നായികയായി എത്തിയ ചിത്രം വിജയ് സേതുപതിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു.

കല്യാണം രഹസ്യമാക്കി, വിവാഹത്തെ കുറിച്ചുള്ള ശ്രിയയുടെ ആദ്യ പ്രതികരണം ഇങ്ങനെ...

പിസ എന്ന ചിത്രത്തിന് ശേഷമാണ് നായകവേഷങ്ങള്‍ കൂടുതലായി അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. പിസയ്ക്കു ശേഷം ഇറങ്ങിയ സൂത് കവും താരത്തിന്റെ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നായിരുന്നു.നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം ബ്ലാക്ക് കോമഡി-ക്രൈം വിഭാഗത്തില്‍പ്പെട്ട ചിത്രമായിരുന്നു.തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ തമിഴകത്തെ മുന്‍നിര നടനായി ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.വിജയ് അടുത്തതായി തല അജിത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

സിനിമയിലെ തുടക്കം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി

ജയം രവിയെ നായകനാക്കി എം രാജ സംവിധാനം ചെയ്ത എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടാണ് വിജയ് സേതുപതി തുടങ്ങിയത്. പിന്നീട് ജീവ നായകനായ ഡിഷ്യം, ധനുഷിന്റെ പുതുപേട്ടൈ, അജ്ഞാതെ,ലീ, വെണ്ണിലാ കബഡി കുഴു, നാന്‍ മഹാന്‍ അല്ലൈ, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ചെറിയ വേഷങ്ങള്‍ ചെയ്തു.സിനിമാ പാരമ്പര്യമില്ലാതെ കടന്നുവന്ന താരമാണ് വിജയ് സേതുപതി. സിനിമയില്‍ നല്ലൊരു റോളിനായി എറെ നാള്‍ അലഞ്ഞ നടന് കാര്‍ത്തിക് സുബ്ബരാജിന്റെ പിസ എന്ന ചിത്രമായിരുന്നു കരിയറില്‍ വഴിത്തിരിവായത്.

പിസയുടെ വിജയം കരിയറിലെ വഴിത്തിരിവ്

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി നായകനായ പിസ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഹൊറര്‍ സിനിമയായി പുറത്തിറങ്ങിയ പിസ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. മലയാളി നടി രമ്യാ നമ്പീശനായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി അഭിനയിച്ചത്. ഇവരുടെ ജോഡി ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശേഷം നിരവധി നായകകഥാപാത്രങ്ങള്‍

പിസയുടെ ഗംഭീര വിജയത്തിന് ശേഷം താരത്തിന്റെതായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.അധികവും വ്യത്യസ്ഥ ചിത്രങ്ങളായിരുന്നു വിജയ് ചെയ്തിരുന്നത്. സാധാരണ തമിഴ് സിനിമകളില്‍ നിന്നും മാറി വ്യത്യസ്ഥ കഥ പറയുന്ന ചിത്രങ്ങളാണ് വിജയുടേതായി പുറത്തിറങ്ങിയിരുന്നത്. പന്നെയാരും പദ്മിനിയും, നാനും റൗഡി താന്‍, സേതുപതി, കാതലും കടന്തു പോകും, ഇരൈവി, ആന്‍ഡവന്‍ കാട്ടലൈ, ധര്‍മ്മദുരൈ തുടങ്ങിയവയെല്ലാം താരത്തിന്റെതായി പുറത്തിറങ്ങിയ വ്യത്യസ്ഥ ചിത്രങ്ങളായിരുന്നു.

'ഒരു കഥ സൊല്ലട്ടുമാ സാര്‍'

മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിക്രംവേദ എന്ന ചിത്രം. പുഷ്‌കര്‍-ഗായത്രി ദമ്പതിമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ വിജയ് മാധവനോട് പറയുന്ന ഡയലോഗാണ് 'ഒരു കഥ സൊല്ലട്ടുമാ സാര്‍' എന്നത്. മാധവന്‍ പോലീസ് ഓഫീസറായി അഭിനയിച്ച ചിത്രത്തില്‍ ഒരു ഗുണ്ടാതലവന്റെ വേഷത്തിലാണ് വിജയ് എത്തിയിരുന്നത്. വേറിട്ടൊരു ട്രീറ്റ്‌മെന്റും കഥയുമായിരുന്നു ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ധര്‍മ്മത്തെയും നീതിയെയും കുറിച്ചുളള ചോദ്യവുമായി മാധവന്‍ ചെയ്ത പോലീസ് ഓഫീസറെ നേരിടുന്ന മികച്ച വേഷമായിരുന്നു ചിത്രത്തില്‍ വിജയ്ക്കുണ്ടായിരുന്നത്.

പുതിയ ചിത്രം തലയ്‌ക്കൊപ്പം

തമിഴ്‌നാട്ടില്‍ എറെ ആരാധകരുളള നടനാണ് തല അജിത്ത്. വിവേകത്തിന് ശേഷം അജിത്തിന്റെ പുതിയ ചിത്രം സംവിധായകന്‍ ശിവയ്‌ക്കൊപ്പമാണ്. വിശ്വാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് നായികയാവുന്നത്. അതേസമയം ഈ ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. താരം തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കൃഷ്ണം വെറുമൊരു കഥയല്ല! ജീവിതത്തിൽ നേരിട്ട സംഭവങ്ങൾ, സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍

ക്യാമ്പസ് ഓര്‍മ്മകളെ തട്ടിയുണര്‍ത്തി പൂമരത്തിലെ പുതിയ ഗാനം: വീഡിയോ കാണാം

English summary
a good news from kollywood; makkal selvan vijay sethupathi in ajith's next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X