മദ്യം നല്‍കി പീഡിപിച്ചു! രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്
സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും ആരോപണം. ബംഗാളി നടിയുടെ പരാതിയ്ക്ക് പിന്നാലെ താരത്തിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. അവസരം ചോദിച്ചെത്തിയ തന്നെ മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് മൊഴി നല്‍കുകയും ചെയ്തു.
2012 ലാണ് സംഭവമുണ്ടാകുന്നതെന്നാണ് യുവാവ് പറയുന്നത്. പ്ലസ് ടുവില്‍ പഠിക്കുന്ന താന്‍ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്. അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലില്‍ വച്ച് ടിഷ്യു പേപ്പറില്‍ നമ്പര്‍ എഴുതി നല്‍കി. ഈ നമ്പറിലേക്ക് മെസേജ് അയക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്നോട് രണ്ട് ദിവസത്തിനകം ബാംഗ്ലൂരിലെത്താന്‍ പറഞ്ഞുവെന്നും യുവാവ് പറയുന്നു.

ബാംഗ്ലൂരില്‍ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിന്‍വശത്തെ മുറിയിലൂടെ അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ഇതു പ്രകാരം അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം.
നേരത്തെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പാലേരി മാണിക്യം ഒരു പതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയുടെ ചിത്രീകരണത്തിന് വന്ന തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. നടിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായി മാറി. ഇതോടെ രഞ്ജിത്ത് കേരല ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











