അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍! അരങ്ങിലും അണിയറയിലും പുതുമുഖങ്ങള്‍?

Recommended Video

അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍ | filmibeat Malayalam

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം. അഭിമന്യുവിന്റെ ജീവിതവും കുടുംബവും സോഷ്യല്‍ മീഡിയിയിലൂടെ കേരള ജനത അടുത്ത് അറിഞ്ഞതാണ്. ദുരിതങ്ങളോട് പൊരുതി എത്തിയ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ വിനീഷ് ആരാധ്യയാണ്.

മോഹന്‍ലാലിനെതിരെയുള്ള സംഘടിത നീക്കത്തെ പൊളിച്ചടുക്കിയത് മേനകയോ? പിന്തുണയുമായി താരസംഘടനകളും!
ആര്‍എംസിസി (റെഡ് മലബാര്‍ കോമറേഡ് സെല്‍) ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. ആര്‍എംസിസി പ്രൊഡക്ഷന്‍സിന്റെ പ്രഥമ നിര്‍മാണ സംരഭമായ ചിത്രത്തില്‍ പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തുന്നതിനേ വേണ്ടി ജൂലൈ 28 ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് ഓഡിഷനും സംഘടിപ്പിക്കുന്നുണ്ട്. ജൂലൈ 18നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്.

abhimanyu


ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ ആ രക്തസാക്ഷ്യത്തിന്റെ കഥ ചലച്ചിത്രമാകുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ടിപി ചന്ദ്രശേഖരന് ശേഷം മറ്റൊരു രക്തസാക്ഷിയുടെ ജീവിതം കൂടെ സിനിമയാകുകയാണ്. ടിപി ചന്ദ്രശേഖരന്‍ 51 വെട്ട് എന്ന പേരിലിറങ്ങിയ ചിത്രത്തിന് പക്ഷെ വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല. ഇടുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന് പാര്‍ട്ടി ഭേദമെന്യേയുള്ള സ്വീകാര്യത ചിത്രത്തിന് ഗുണകരമായേക്കും.

More from Filmibeat

Read more about: aradhya biopic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X