For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മോഹന്‍ലാലിനെതിരെയുള്ള സംഘടിത നീക്കത്തെ പൊളിച്ചടുക്കിയത് മേനകയോ? പിന്തുണയുമായി താരസംഘടനകളും!

  |

  മലയാള സിനിമയുടെ നടനവിസ്മയം പത്മശ്രീ ഭരത് മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനവും ബഹിഷ്‌ക്കരണ ഭീഷണിയും ഇപ്പോഴും തുടരുകയാണ്. ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ താരം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെയുള്ള ഗൂഢനീക്കം സജീവമായത്. ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക നായകന്‍മാരുമൊക്കെ വിഷയത്തില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

  മമ്മൂട്ടിയും മോഹന്‍ലാലുമില്ലെങ്കില്‍ ആ ചടങ്ങ് നാഥനില്ലാത്തതുപോലെയാവുമെന്ന് ഇന്ദ്രന്‍സ്

  മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് പലരും രംഗത്തുവന്നത്. അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാനായി ഭീമഹര്‍ജി തയ്യാറാക്കി സാംസ്‌കാരിക വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് അനാവശ്യമായി ഉടലെടുത്ത വിവാദമാണിതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മോഹന്‍ലാലിന്റെ പേരോ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പോ അറിയിച്ചോ ഒരു ഹര്‍ജിയും കണ്ടിട്ടില്ലെന്നും അത്തരത്തിലൊരു സംഭവത്തിലും താന്‍ ഒപ്പ് വെച്ചിട്ടില്ലെന്നുമാണ് പലരും തുറന്നുപറഞ്ഞത്. ഇതോടെയാണ് ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും സംശയവും വര്‍ധിച്ചത്. താരസംഘടനകളും സിനിമാപ്രവര്‍ത്തകരുമൊക്കെ മോഹന്‍ലാലിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

  സംഭവത്തിന് പിന്നില്‍ ഗൂഢാലോചന

  മോഹന്‍ലാലിനെതിരെ നടക്കുന്ന നീക്കങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും പല സംഭവങ്ങളും സംശയാസ്പദവുമാണെന്ന കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മനോരമയാണ്. താരസംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയായാണ് അദ്ദേഹത്തെ താറടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ അവാര്‍ഡ് ജേതാവായ സംവിധായകനും മുന്‍നടിയുമാണേ്രത ഈ നീക്കത്തിന് നേതൃത്വം കൊടുക്കുന്നത്.

  താരസംഘടനകളുടെ പിന്തുണ

  മോഹന്‍ലാലിനെതിരെയുള്ള നീക്കത്തില്‍ പ്രതിഷേധമറിയിച്ച് താരസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, ഫിയോക്ക്, ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകള്‍ ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. താരത്തിന് ശക്തമായ പിന്തുണ നല്‍കി താരസംഘടനകളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

  അന്വേഷണം വേണമെന്നാവശ്യപ്പെട്ടു

  ക്ഷണിക്കപ്പെടാത്ത ഒരാളുടെ സാന്നിധ്യം ഒഴിവാക്കണമെന്ന തരത്തിലുള്ള ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സംഘടനാപ്രതിനിധികള്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

  മുന്‍നിര നായികയുടെ നേതൃത്വത്തില്‍

  മുന്‍നടിയും അവാര്‍ഡ് ജേതാവായ സംവിധായകനുമാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിനെ താറടിച്ച് കാണിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് ഇതെന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മോഹന്‍ലാലിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രസ്താവന ഇറക്കാനായിരുന്നു ഇവരുടെ ശ്രമം.

  പൊളിച്ചടുക്കി മേനക

  സുഹാസിനി ഉള്‍പ്പടെയുള്ള എട്ട് നായികമാരോടാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെതിരെയുള്ള നീക്കമെന്ന തരത്തിലായിരുന്നു ഇവരോട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചപ്പോള്‍ ഇവരില്‍ ചിലര്‍ സംശയനിവാരണത്തിനായി മേനകയെ വിളിച്ചിരുന്നു. അമ്മയില്‍ നടന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ അപ്പോഴാണ് ഇവര്‍ക്ക് മനസ്സിലായത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഒരുമിച്ചെടുത്തതാണെന്നും മോഹന്‍ലാലിന്റെ വ്യക്തിപരമായ താല്‍പര്യമല്ല അതെന്നും പലരും മനസ്സിലാക്കിയത് അപ്പോഴാണ്. മേനകയായിരുന്നു ഈ നീക്കം പൊളിച്ചടുക്കിയത്.

  അവസാനനത്തെ ശ്രമമായി ഭീമഹര്‍ജി

  മോഹന്‍ലാലിനെതിരെയുള്ള നീക്കങ്ങളുടെ കൂട്ടത്തില്‍ അവസാനത്തെ ശ്രമമെന്ന നിലയിലാണ് ഭീമഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഇക്കാര്യമായിരുന്നില്ല ആദ്യം ഉന്നയിച്ചിരുന്നത്. ഒപ്പുവെച്ച് എന്ന് പറയപ്പെടുന്നവരില്‍ പലരും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. മോഹന്‍ലാലിന്റെ പേരോ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോഒന്നും ഹര്‍ജിയിലുണ്ടായിരുന്നില്ല. ഈ ശ്രമവും പാളിപ്പോയെന്നുള്ളതാണ് ആശ്വാസകരമായ കാര്യം.

  മോഹന്‍ലാല്‍ പങ്കെടുക്കും

  മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് താരം പരിപാടിയില്‍ പങ്കെടുക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്. ഇതോടെയാണ് താരത്തിനെതിരെ നീക്കം നടത്തിയവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴ് ശ്രമമായെന്നും അതേക്കുറിച്ച് കൃത്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമായത്. മോഹന്‍ലാലിന്റെ തീരുമാനത്തിന് കൈയ്യടിയുമായി സിനിമാപ്രേമികളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  English summary
  Mohanlal gets huge support from Amma and other organisations

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more