twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപേട്ടനും വേദിയില്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു: അജു വര്‍ഗീസ്

    |

    താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വിവാദത്തിലായിരുന്നു. വേദിയില്‍ നടിമാരെ ഇരുത്താത്തതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. നടി പാര്‍വതിയെ പോലുള്ളവർ പരസ്യമായി തന്നെ ഇതിനെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി നടി രചന നാരായണന്‍കുട്ടി രംഗത്ത് എത്തുകയും ചെയ്തു. അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് രചന.

    ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗ്ഗീസും രംഗത്ത് എത്തിയിരിക്കുകയാണ്. അമ്മ എന്ന സംഘടനയില്‍ സ്ത്രീകളെ യാതൊരു തരത്തിലും മാറ്റി നിര്‍ത്തിയിട്ടില്ലെന്നാണ് അജു പറയുന്നത്. അങ്ങനെ നോക്കിയാല്‍ മാറ്റി നിര്‍ത്തിയവരില്‍ കൂടുതലും പുരുഷന്മാരാണെന്നും അജു പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജു മനസ് തുറന്നത്.

    Dileep

    സൂധീര്‍ കരമന, ഇന്ദ്രന്‍സ്, ജയസൂര്യ, ആസിഫ് അലി, തുടങ്ങി നിരവധി പേര്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നുവെന്ന് അജു പറയുന്നു. ആരേയും പുറത്തു നിര്‍ത്തിയിട്ടില്ല. തങ്ങളുടെ ജോലിയാണ് മറ്റുള്ളവരെ കൊണ്ട് വന്ന് സീറ്റില്‍ ഇരുത്തുക എന്നതെന്നും അജു ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ സീറ്റില്‍ ഇരുന്നാല്‍ ഓരോ തവണയും എഴുന്നേറ്റ് പോകേണ്ടേയെന്നും അജു ചോദിക്കുന്നു.

    അതേസമയം, ഏതൊരു സംഘടനയേയും പോലെ അമ്മയിലും നിരവധി പ്രശ്നങ്ങളുണ്ടെന്നും അജു പറയുന്നു. എന്നാല്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് മോഹന്‍ലാല്‍ അവ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ദിലീപും വേദിയിലുണ്ടായിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അജു വര്‍ഗ്ഗീസ് പറയുന്നു.

    വെെകി വന്ന അംഗം എന്ന നിലയില്‍ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തിന്റെ ക്രെഡിറ്റില്‍ ഭാഗമാകുന്നത് ശരിയല്ലെന്നാണ് അജുവിന്റെ അഭിപ്രായം. അതേസമയം സീനിയേഴ്സിന്റെ മുഖത്തുണ്ടായ അഭിമാനം സന്തോഷം നല്‍കുന്നതാണെന്നും അജു വര്‍ഗീസ് പറഞ്ഞു. സഹായങ്ങള്‍ ധാരാളം ചെയ്യുന്നുണ്ടെങ്കിലും അമ്മ എന്നത് സാമൂഹ്യ സേവനം ചെയ്യാനായി ഉണ്ടാക്കിയ സംഘടനയല്ലെന്ന് അജു പറയുന്നു.

    Recommended Video

    Rachana Narayanankutty's facebook post is viral

    അമ്മ ഒരിക്കലും സാമൂഹ്യ സേവനം ചെയ്യാനായി ഉണ്ടാക്കിയ സംഘടനയല്ല. സഹായങ്ങള്‍ ധാരാളം ചെയ്യുന്നുണ്ടെങ്കിലും. അമ്മയിലെ 140 അംഗങ്ങള്‍ക്ക് മാസം 5000 രൂപ വീതം നല്‍കുന്നുണ്ട്. കൊവിഡ് കാലത്തും ഇത് മുടങ്ങിയിട്ടില്ല. അമ്മയുടെ അംഗങ്ങളെ നോക്കേണ്ടത് അമ്മയാണെന്നും അല്ലാതെ പുറത്തുള്ളവര്‍ സഹായിക്കില്ലല്ലോയെന്നും അജു ചോദിക്കുന്നു. ആദ്യം സ്വന്തം വീട് വൃത്തിയായി കൊണ്ടു പോകട്ടേയെന്നും അജു പറഞ്ഞു.

    Read more about: aju varghese dileep amma
    English summary
    Actor Aju Varghese Talks About Dileep And AMMA Office Inaguration. Read More in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X