സിനിമയിലെത്തും മുമ്പ് ഞാനും ഡെലിവറി ബോയ് ആയിരുന്നു, ടിപ്പ് ഇല്ലെങ്കിലും ചെറുപുഞ്ചിരി നല്‍കൂ: ആനന്ദ് റോഷന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സൊമാറ്റോ ഡെലിവറി ബോയ് കാമരാജും ബെംഗളൂരു സ്വദേശിയായ യുവതിയും തമ്മിലുള്ള പ്രശ്‌നം. കാമരാജ് തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചു കൊണ്ട് യുവതിയായിരുന്നു ആദ്യം രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് താന്‍ യുവതിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അവര്‍ സ്വയം വരുത്തിയ പരുക്കാണെന്നും പറഞ്ഞു കൊണ്ട് കാമരാജ് എത്തി.

വിഷയത്തില്‍ പ്രതികരണവുമായി താരങ്ങളുമെത്തിയിരുന്നു. കാമരാജിന് പിന്തുണയുമായി ബോളിവുഡ് നടി പരിനീതി ചോപ്രയും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ആനന്ദ് റോഷന്‍. സമീര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ആനന്ദ് റോഷന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആനന്ദിന്റെ പ്രതികരണം.

Anand Roshan

നല്‍കാം ഒരു ചെറുപുഞ്ചിരിയെങ്കിലും എന്ന തലക്കെട്ടോടെയാണ് ആനന്ദ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. താനുമൊരു ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നുവെന്നും ആനന്ദ് പറയുന്നു. ഭക്ഷണം നിങ്ങളില്‍ എത്തിക്കുന്ന ആളുകള്‍ക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേലും ഒരു ചെറു പുഞ്ചിരി നല്‍കാന്‍ മറക്കരുതേ എന്നാണ് ആനന്ദ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

'ഫുഡ് ഡെലിവറി ആപ്പുകളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിങ്ങളില്‍ എത്തിക്കുന്ന ആളുകള്‍ക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേലും ഒരു ചെറു പുഞ്ചിരി നല്‍കാന്‍ മറക്കരുതേ. അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ദേഷ്യപ്പെടാതെ അത് ചോദിച്ച് മനസിലാക്കാനുള്ള മനസ്സുകാണിച്ചാല്‍ വളരെ നല്ലത്. കുറച്ച് കാലം ഊബർ ഈറ്റ്സ് ( ഊബർ ഈറ്റ്സ് പിന്നീട് സൊമാറ്റോ ഏറ്റെടുത്തു) ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്നതുകൊണ്ട് ആ ജോലിയുടെ ഗുണദോഷങ്ങള്‍ നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്''.

ഫിറ്റാണ്, ഹിറ്റാണ് ജാക്വിലിന്‍; ഗ്ലാമറസായി ബോളിവുഡ് സുന്ദരി
ബാംഗ്ലൂരില്‍ നടന്ന സംഭവം എല്ലാവരും അറിഞ്ഞുകാണുമല്ലോ, ഈ വിഷയത്തില്‍ വേണ്ട അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു.കാമരാജ് നിരപരാധി ആണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വിശ്വസിക്കുന്നതെന്നും താരം പറയുന്നു.

Recommended Video

ഒടുവിൽ ദുൽഖറും മമ്മൂക്കയും ഒരു പടത്തിൽ ? ഇക്കയുടെ മാസ്സ് മറുപടി | Filmibeat Malayalam

അതേസമയം, സംഭവത്തില്‍ തന്നെ തല്ലിയെന്ന പരാതിയുമായി എത്തിയ യുവതിക്കെതിരെ കാമരാജ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നേരത്തെ യുവതിയുടെ പരാതിയില്‍ കാമരാജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തനിക്കെതിരെ ഹിതേഷ എന്ന യുവതി അസഭ്യ വര്‍ഷം നടത്തിയെന്നും ഷൂ എറിഞ്ഞെന്നും കാമരാജ് പറയുന്നു. ഇതോടെ സോഷ്യല്‍ മീഡിയ രണ്ടായി തിരിഞ്ഞിരിക്കുകയാണ്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X