അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്ന്; ഓപ്പറേഷന്‍ ജാവയെ കുറിച്ച് അനൂപ് മേനോന്‍
ഈയ്യടുത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വലിയ താരങ്ങളില്ലാതെ വന്ന, തരുണ്‍ മൂര്‍ത്തിയെന്ന നവാഗത സംവിധായകന്റെ സിനിമയ്ക്ക് സ്വപ്‌നതുല്യമായ പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. നേരത്തെ തീയേറ്ററില്‍ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ചു കൊണ്ട് നടന്‍ അനൂപ് മേനോനും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനൂപ് മേനോന്‍ തന്റെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. അടുത്തകാലത്തായി ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നായിരുന്നു ചിത്രത്തെ അനൂപ് മേനോന്‍ വിശേഷിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. ആ വാക്കുകളിലേക്ക്.

ഓപ്പറേഷന്‍ ജാവ, അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. തരുണ്‍ മൂര്‍ത്തി എന്നത് ഓര്‍മ്മിക്കപ്പെടേണ്ട പേരാണ്. താരപദവിയില്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ച് എടുത്ത ചിത്രം ഒരിക്കല്‍ കൂടി തെളിയിക്കുന്നു എഴുത്തുകാരന്റെയും സംവിധായകന്റെയും സ്ഥാനം എന്നായിരുന്നു അദ്ദേഹം കുറിച്ചത്. സ്‌ക്രിപ്റ്റിനെ വിശ്വസിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു ബിഗ് സല്യൂട്ട്. സിനിമയുടെ മുഴുവന്‍ ടീമിനും സ്നേഹം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും അദ്ദേഹം കുറിച്ചു.
കുട്ടിയുടുപ്പ് അണിഞ്ഞെത്തി ഭാനുശ്രീയുടെ കിടിലന്‍ ഫോട്ടോഷൂട്ട്
Recommended Video
ബാലു വര്‍ഗ്ഗീസും ലുക്മാനുമാണ് ഓപ്പറേഷന്‍ ജാവയില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ബിനു പപ്പു, ഇര്‍ഷാദ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. തൊഴിലിനായി കഷ്ടപ്പെടുന്ന യുവാക്കളെ കുറിച്ചും താല്‍ക്കാലിക ജോലിക്കാരെ കുറിച്ചും പറയുന്ന ചിത്രം സൈബര്‍ സെല്ലിന്റെ കേസ് അന്വേഷണങ്ങളാണ് അവതരിപ്പിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സിനിമയില്‍ നിന്നു തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications