പെപ്പെയ്ക്ക് കല്യാണം; വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണാം
ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുക അത്ര എളുപ്പമുള്ള പണിയല്ല. അങ്ങനെ ഇഷ്ടം സ്വന്തമാക്കിയവര്‍ വളരെ ചുരുക്കമാണ്. തന്റെ ആദ്യ സിനിമയിലൂടെ തന്ന താനൊരു ഭാവിവാഗ്ദാനമാണെന്ന് തെളിയിച്ച നടനാണ് ആന്റണി വര്‍ഗ്ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് കടന്നു വന്ന ആന്റണിയുടെ പ്രകടനത്തിന് മലയാളക്കര മാത്രമല്ല, കേരളത്തിന് പുറത്തും നിറകയ്യടികളാണ് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ പെപ്പെയായി ആന്റണി മാറുകയായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് പെപ്പെയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ആന്റണി വര്‍ഗ്ഗീസിന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത ഉണ്ടായിരിക്കുകയാണ്. ആന്റണി വര്‍ഗ്ഗീസ് വിവാഹിതനാകാന്‍ പോവുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണയവിവാഹമല്ലായിരുന്നുവെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയ്യടുത്തായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെ പെപ്പെയുടെ ജീവിതത്തിലേക്കും ഒരാള്‍ കൂടി കടന്നു വരികയാണ്.

അങ്കമാലി സ്വദേശിയാണ് വധു. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ആന്റണിയുടെ വധുവും അങ്കമാലി സ്വദേശിയാണ്. ജൂണിലായിരിക്കും വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആന്റണിയുടേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ഇതിനിടെയാണ് താരത്തിന്‌റെ ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്റ്റര്‍പീസ് ചിത്രമായ അങ്കമാലി ഡയറീസിലൂടെയായിരുന്നു ആന്റണിയുടെ അരങ്ങേറ്റം. പിന്നീട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആന്റണിയുടെ പുതിയ ചിത്രമായ അജഗജാന്തരം റിലീസിന് തയ്യാറെടുക്കുകയാണ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ടിനു പാപ്പച്ചനും പെപ്പെയും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. അര്‍ജുന്‍ അശോകനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഓളം സൃഷ്ടിച്ചിരുന്നു.

ജല്ലിക്കട്ടാണ് ആന്റണി വര്‍ഗ്ഗീസിന്റെ ഒടുവിലിറങ്ങിയ ചിത്രം. രാജ്യാന്തര ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു. 2011 ന് ശേഷം ഓസ്‌കാറിന് അയക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നു ജല്ലിക്കട്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിന് അവസാന പട്ടികയില്‍ ഇടം നേടാനായില്ല. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലേയും കേരള ചലച്ചിത്ര പുരസ്‌കാരത്തിലേയും അവാര്‍ഡുകള്‍ ലിജോയെ തേടിയെത്തിയിരുന്നു.
Recommended Video

അതേസമയം ആന്റണിയുടേതായി നിരവധി സിനിമകളാണ് അണിയറിയിലൊരുങ്ങുന്നത്. അജഗജാന്തരത്തിന് പുറമെ ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങാനുള്ളത്. നേരത്തെ വിജയ് ചിത്രം മാസറ്ററിലൂടെ പെപ്പെ തമിഴില്‍ അരങ്ങേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ റോളില്‍ അര്‍ജുന്‍ ദാസ് എത്തുകയായിരുന്നു. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന യുവനടനാണ് ആന്റണി വര്‍ഗ്ഗീസ്. താരത്തിന്‌റെ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആശംസകളുമായി എത്തുകയാണ്.


Click it and Unblock the Notifications











