ആരാധികമാരെ കൂട്ടാന്‍ കൂട്ടുകാരുടെ വാക്കുകേട്ട് മുകേഷ് ചെയ്ത അബദ്ധം; ആ കഥ പറഞ്ഞ് ആസിഫ്
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് മുകേഷ്. കഥകള്‍ പറയാനും അതിലൂടെ ആളുകളെ പിടിച്ചിരുത്താനുമുള്ള മുകേഷിന്റെ കഴിവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പല ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി മുകേഷ് ഇങ്ങനെ കഥ പറഞ്ഞ് പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. ഇതില്‍ സ്വന്തം അനുഭവ കഥകളും മറ്റുള്ളവരെ കുറിച്ചുള്ള കഥകളുമെല്ലാമുണ്ടാകും.
ഇപ്പോഴിതാ മുകേഷിനെ കുറിച്ചുള്ളൊരു കഥ പങ്കുവെക്കുകയാണ് നടന്‍ ആസിഫ് അലി. മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. തന്നോട് മുകേഷ് പറഞ്ഞൊരു കഥയും ആ കഥയുടെ സാരാംശവുമാണ് ആസിഫ് അലി വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളാഷ് മൂവീസ് മാഗസിനിലൂടെയായിരുന്നു ആസിഫ് മനസ് തുറന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് ആസിഫ് പറയുന്നത്.

കഥ ഇങ്ങനെയാണ്: വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊല്ലം ടൗണ്‍ ഹാളില്‍ വച്ച് മുകേഷ് അഭിനയിച്ച ആദ്യത്തെ മെയിന്‍ സ്ട്രീം നാടകത്തിന് ശേഷം അദ്ദേഹത്തിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. എന്നാല്‍ ആ സമയം മുകേഷിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഇപ്പോള്‍ തന്നെ അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയോ പരിചയപ്പെടുകയോ ചെയ്യരുതെന്നായിരുന്നു അവര്‍ പറഞ്ഞത്.
നാളെ നാടകത്തെ കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വരും. അതിന് ശേഷം നിന്നെ അവര്‍ കഷ്ടപ്പെട്ട് വന്നു കാണണം. പെട്ടെന്ന് പരിചയപ്പെടാനുള്ള അവസരം നല്‍കരുത്, കാരണം കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ വിലയുണ്ടാകൂവെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം. കൂട്ടുകാരുടെ വാക്ക് മുകേഷ് കേട്ടു. എന്നാല്‍ പിറ്റേന്ന് രാവിലെ പത്രം നോക്കിയപ്പോള്‍ മുകേഷിന്റെ നാടകത്തെ കുറിച്ച് ഒരു വാര്‍ത്ത പോലും കണ്ടില്ല.
ക്യൂട്ട് ആന്റ് ഹോട്ട് ലുക്കില്‍ സിമ്രന്‍; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
Recommended Video
അന്ന് വൈകിട്ടും പിറ്റേന്നുമൊക്കെ തന്നെ കാണാനായി ആ പെണ്‍കുട്ടികള്‍ വരുമെന്ന പ്രതീക്ഷയോടെ മുകേഷ് നാടകത്തിന് ശേഷം ടൗണ്‍ ഹാളിന്റെ മുന്നില്‍ പോയി നില്‍ക്കുമായിരുന്നു. എന്നാല്‍ ആരും വന്നില്ല. ഈ കഥ പറഞ്ഞ ശേഷം, നമ്മുടെ കൂട്ടുകാര്‍ പല ഉപദേശവും തരുമെന്നും എന്നാല്‍ നമുക്ക് തോന്നുന്ന പോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി പറയുന്നു. ഈ കഥ താന്‍ ഒരിക്കലും മറക്കില്ലെന്നാണ് ആസിഫ് പറയുന്നത്.


Click it and Unblock the Notifications