മമ്മൂക്കയെ വച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട; വണ്ണിലെ റോള്‍ ആദ്യം നിരസിച്ചു!

മലയാളികള്‍ സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. കോമഡി ഷോകളിലൂടെ താരമായി മാറിയ അസീസ് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ വണ്ണിലും അസീസ് അഭിനയിച്ചിരുന്നു. ചെറിയൊരു വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരുടെ കൈയ്യടി നേടാന്‍ അസീസിന് സാധിച്ചിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ കഥാപാത്രം സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായാണ് അസീസ് എത്തിയത്.

ഏറെ കൈയ്യടി നേടിയ കഥാപാത്രം പക്ഷെ താന്‍ തുടക്കത്തില്‍ നിരസിച്ചിരുന്നുവെന്നാണ് അസീസ് പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അസീസ് മനസ് തുറന്നത്. ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്നത് പേടിച്ചായിരുന്നു താന്‍ വേഷം നിരസിച്ചതെന്നാണ് അസീസ് പറയുന്നത്. അസീസിന്റെ വാക്കുകളിലേക്ക്.

One

വണ്ണില്‍ മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുന്ന സീനുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രൊഡക്ഷന് കണ്‍ട്രോളര്‍ ബാദുഷയാണ്. അപ്പോള്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. പിന്നെയാണ് സംവിധായകന്‍ സന്തോഷേട്ടന്‍ വിളിച്ചിട്ട് മമ്മൂക്കയെ വെച്ച് സിറ്റിയില്‍ ഒക്കെ പോകണം എന്ന്. അപ്പോ ഞാന്‍ പറഞ്ഞു സന്തോഷേട്ട ഞാന്‍ ഇത് ചെയ്യുന്നില്ല. ഒന്ന് ഓട്ടോറിക്ഷ ഓടിക്കാന്‍ അറിയില്ല. രണ്ട് മലയാള സിനിമയുടെ ജനങ്ങള്‍ തലയിലും കൈയ്യിലും കൊണ്ട് നടക്കുന്ന മമ്മൂക്കയെ വെച്ച് ഞാന്‍ ഓട്ടോ ഓടിക്കാന്‍ അറിയാതെ എവിടെയെങ്കിലും കൊണ്ട് പോയി വീണാല്‍ പിന്നെ ജീവിക്കേണ്ടി വരില്ല. അസീസ് പറയുന്നു.

അങ്ങനെ അത് വേണ്ടെന്ന് വെച്ചു. പിന്നെ മമ്മൂക്ക നാളത്തെ സീന്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ ഓട്ടോ സീന്‍ പറഞ്ഞു. ആരാണ് ഡ്രൈവര്‍ എന്ന് ചോദിച്ചപ്പോ ആരും ആയില്ല എന്ന് പറഞ്ഞു. പിന്നെ സുധീഷേട്ടന്‍, സുധി കോപ്പ അവരെ ഒക്കെ വിളിച്ചുവെന്നും അസീസ് പറയുന്നു.

പക്ഷെ അതൊന്നും ശരിയായില്ല. അവസാനം മമ്മൂക്ക തന്നെ എന്നെ വിളിക്കാന്‍ പറയുകയായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അപ്പോഴും ഞാന്‍ പറഞ്ഞു എനിക്ക് ഓടിക്കാന്‍ അറിയില്ലെന്ന്. അപ്പോ മമ്മൂക്ക പറഞ്ഞു പ്രധാന ഡയലോഗ് ഉള്ള ഭാഗങ്ങള്‍ ഗ്രീന്‍ മാറ്റ് ഇടാമെന്ന്. അങ്ങനെ ചിത്രാഞ്ജലിയില്‍ സെറ്റ് ഇട്ടതാണ് ആ സീനെന്ന് അസീസ് ഓര്‍ക്കുന്നു.

Recommended Video

സന്തോഷം പങ്കുവച്ച് ആശ ശരത് | FilmiBeat Malayalam

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍. ബോബി സഞ്ജയ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ ചിത്രത്തില്‍ മുരളി ഗോപി, ജോജു ജോര്‍ജ്, മാത്യു തോമസ്, സിദ്ധീഖ്, ഇഷാനി കൃഷ്ണ, നിമിഷ സജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഗോപി സുന്ദര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X