For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയത്തിന്റെ കാര്യത്തില്‍ ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല; എന്റെ വര്‍ക്കില്‍ ഞാന്‍ ഹാപ്പിയാണ്

  |

  ഒരുകാലത്ത് മലയാളികളെ ആവേശം കൊള്ളിച്ച താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അന്നും ഇന്നും അത് ബാബു ആന്റണിയാണ്. കരാട്ടെ എന്നത് കേരളക്കരയില്‍ ഒരു തരംഗമായി മാറുന്നതില്‍ ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നായകനായും വില്ലനായുമെത്തി കൈയ്യടി നേടിയ ബാബു ആന്റണിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

  നിധിയാണിവള്‍! നിധി അഗര്‍വാളിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

  തന്നെ സംബന്ധിച്ച് അഭിനയം എന്ന് മുഖഭാഷ മാത്രമല്ലെന്നും ശരീര ഭാഷയുമാണെന്നാണ് ബാബു ആന്റണി പറയുന്നത്. അഭിനയത്തില്‍ തനിക്ക് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും ലഭിച്ചിട്ടില്ലെന്നും അതേസമയം തന്റെ വര്‍ക്കില്‍ താന്‍ സന്തുഷ്ടനാണെന്നും ബാബു ആന്റണി പറയുന്നു. കഴിഞ്ഞ ദിവസം ബാബു ആന്റണിയെ കുറിച്ച് ഒമര്‍ ലുലു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ബാബു ആന്റണിയുടെ പോസ്റ്റ് എത്തുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓഡിയന്‍സിനു നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത ഭാവങ്ങള്‍ എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്‌ക്രിപ്റ്റ്, ഷോട്ടുകള്‍, ബിജിഎം, കോസ്റ്റാര്‌സ് എല്ലാം അഭനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്. ഞാന്‍ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹി ആവുകയും ചെയ്തു.


  പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്‌സിനു ഒരു കൊപ്‌ളിന്റ്‌സും ഇല്ലതാനും. എന്റെ വര്കില്‍ അവര്‍ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാര്‍ സദയം ക്ഷമിക്കുക എന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ പോസ്റ്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്.

  ഒരുകാലത്ത് താടിയും നീട്ടി മുടിയും ഇറക്കി ഉള്ളിലെ ബനിയനും കാണിച്ചു നടക്കുന്ന ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു 'ബാബു ആന്റണി സ്റ്റയില്‍'അത് കൊണ്ടുവന്ന സര്‍ ആണോ ഇത് പറയുന്നത് എന്നായിരുന്നു നടന്‍ നിര്‍മല്‍ പാലാഴിയുടെ കമന്റ്. നിങ്ങള്‍ ചെയ്ത പല റോളുകളും ഇന്ന് മുഖ്യാധാരയില്‍ നില്‍ക്കുന്ന പല നടന്മാര്‍ക്കും ചെയ്യാന്‍ സാധിച്ചിട്ടില്ല അതിനര്‍ത്ഥം നിങ്ങള്‍ക്ക് തുല്യം നിങ്ങള്‍ എന്നല്ലേ അന്നും ഇന്നും എന്നും ഇഷ്ട്ടം എന്നായിരുന്നു മറ്റൊരു കമന്റ്.

  ഗാന്ധാരി ഇറങ്ങിയ സമയം. അനിയന്‍ ജിജാസല്‍ അന്ന് നാലിലാണ്. അവന്‍ പറയുന്നത് അവന്‍ ബാബു ആന്റണി ( അന്ന് അങ്ങനെ തന്നെയാണ് വിളിക്കുന്നതു) ആണെന്നാണ്. ശൂ ഷ്യൂ എന്നു ശബ്ദം ഉണ്ടാക്കി അവന്‍ ഇടിക്കുന്ന ഓരോ ഇടിയും ഞാനും മറ്റൊരു അനിയനും ഏറ്റു വാങ്ങി. ഇടിയുടെ കനം കൂട്ടാന്‍ അവന്‍ കരാട്ടെ ക്ലാസ്സില്‍ ചേര്‍ന്നു. മാഷ് പറയും മുന്‍പ് നഞ്ചാക്ക് വാങ്ങി. എന്റമ്മോ, ഞങ്ങള്‍ ചത്തില്ല എന്നേയുള്ളൂ.. ഞങ്ങളുടെ ഭാഗ്യത്തിന് അവന്‍ ആ പഠനം ഒരു മാസം കൊണ്ട് അവസാനിപ്പിച്ചു. മാഗ്‌നെറ്റിക് കമ്മല്‍ ഇട്ടു നടക്കുന്നതായിരുന്നു പിന്നെയൊരു ശീലം. എന്നായിരുന്നു മറ്റൊരു ശ്രദ്ധേയമായ കമന്റ്.

  Babu Antony About His Come Back To Mollywood| FilmiBeat Malayalam

  സംവിധായകന്‍ ഒമര്‍ ലുലും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാബു ആന്റണിയെ കുറിച്ചുള്ള ഒമര്‍ ലുലുവിന്റെ പോസ്റ്റ് വൈറലായിരുന്നു. ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്‌റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റില്‍ പണ്ട് ഒരു ആക്ഷന്‍ ചിത്രം ചെയ്തിരുന്നു എങ്കില്‍ പാന്‍ ഇന്ത്യയല്ലാ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ കേരളക്കരയില്‍ നിന്ന്. എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കമന്റ്. ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാറിലൂടെ വന്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ബാബു ആന്റണി.

  Read more about: babu antony
  English summary
  Actor Babu Antony Writes About His Acting And Not Getting Any Awards, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X