ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് അവള്‍ക്കെന്നോട് പ്രണയം തുടങ്ങുന്നത്: ബാബുരാജ്

വര്‍ഷങ്ങളോളം സിനിമയില്‍ ഉണ്ടായിരുന്നിട്ടും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കാത്തിരിക്കേണ്ടി വന്നവരുണ്ട്. അതുപോലെ തന്നെ സ്റ്റീരിയോടൈപ്പുകളില്‍ കുടങ്ങി പോയവരുമുണ്ട്. സ്റ്റീരിയോടൈപ്പില്‍ നിന്നും രക്ഷപ്പെടാന്‍ കാത്തിരുന്നവരും ധാരാളമാണ്. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ സ്റ്റീരിയോടൈപ്പിന് പുറത്ത് വന്ന താരമാണ് ബാബുരാജ്.വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും നായകനിലേക്കും സ്വഭാവ നടനിലേക്കുമെല്ലാം വളര്‍ന്ന താരമാണ് ബാബുരാജ്.

തനി നാടന്‍ ലുക്കില്‍ ഗോദ സുന്ദരി; വാമിഖയുടെ പുത്തന്‍ ചിത്രങ്ങള്‍

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിനുള്ളിലെ നടനെ മലയാളികള്‍ കാണുന്നത്. ഭക്ഷണ പ്രിയരുടെ കഥ പറഞ്ഞ സിനിമയിലെ പാചകക്കാരനായി എത്തി ബാബുരാജ് നിറഞ്ഞാടുകയായിരുന്നു. ഇപ്പോഴിതാ സാള്‍ട്ട് ആന്റ് പെപ്പറിന്റെ തുടര്‍ച്ചയെന്ന തരത്തില്‍ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുമായി എത്തിയിരിക്കുകയാണ് ബാബുരാജ്.

പാചകക്കൂട്ടുകള്‍

താനൊരു ഭക്ഷണ പ്രിയനാണെന്നാണ് ബാബുരാജ് പറയുന്നത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് ബാബുരാജ് പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം വാണി വിശ്വനാഥാണ് ബാബുരാജ്. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ബാബുരാജ് മനസ് തുറക്കുന്നുണ്ട്.

ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്. യാത്രയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ബാബുരാജ്. ഇന്ത്യ മൊത്തം യാത്ര ചെയ്ത് ഭക്ഷണം കഴിക്കാറുണ്ടെന്നും ഉള്‍ഗ്രാമങ്ങളില്‍ ചെന്ന് അവരുടെ പാചകക്കൂട്ടുകള്‍ ചോദിച്ചറിയുന്നതും തന്റെ പതിവാണെന്നും ബാബുരാജ് പറയുന്നു. തന്റെ പാചകമികവില്‍ മയങ്ങിയ വാണിയെ കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നത്.

വാണിക്ക് എന്നോട് പ്രണയം തോന്നിയത്

'ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് എന്നോട് പ്രണയം തോന്നിയത്. നടി ഷീലാമ്മയെപ്പോലുള്ളവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചക പരീക്ഷണങ്ങള്‍ ഒരുപടികൂടി മുന്നോട്ടുകയറി ബാബുരാജ് പറയുന്നു. കൊറോണക്കാലത്ത് യൂട്യൂബില്‍ നോക്കി തായ്ഫുഡ് ഉണ്ടാക്കാന്‍ പഠിച്ചുവെന്നും ബാബുരാജ് പറയുന്നു.

ബ്ലാക്ക് കോഫി

താനുണ്ടാക്കിയ കായയും കോഴിയും കടച്ചക്കയും ബീഫുമെല്ലാം അടിപൊളിയാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും ബാബുരാജ് പറയുന്നു. അതേസമയം,സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫിയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്.

സിനിമയിലെത്തുന്നത്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ബാബുരാജ് സിനിമയിലെത്തുന്നത്. പിന്നീട് 1994ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യറിലൂടെ അരങ്ങേറി. നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും വേഷമിട്ടു. സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവാണ് ബാബുരാജിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീട് നായകനായും കോമേഡിയനായുമൊക്കെ കൈയ്യടി നേടി.

മരക്കാര്‍, പവര്‍ സ്റ്റാര്‍

മരക്കാര്‍, പവര്‍ സ്റ്റാര്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ബാബുരാജ് അഭിനയിച്ച സിനിമകള്‍. മലയാളികളുടെ പ്രിയനടി വാണി വിശ്വനാഥാണ് ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ബ്ലാക്ക് കോഫിയിലൂടെയാണ് ബാബുരാജ് സംവിധായകന്‍ ആയി മാറുന്നത്. സാള്‍ട്ട് ആന്റ് പെപ്പറിലെ താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രചന നാരായണന്‍കുട്ടി, ലെന ഓവിയ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X